7 Tuesday
July , 2020
6.00 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

കോവിഡ് കേന്ദ്രമായി വിവാഹ ചടങ്ങ്; നവ വരൻ മരിച്ചു; 100 പേർക്ക് രോ​ഗം


പട്​ന: ബീഹാറിലെ പട്​ന ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത നൂറിലേറെ പേർക്ക്​ കോവിഡ്​. വിവാഹം കഴിഞ്ഞ്​ രണ്ടാം ദിവസം രോഗ​ ലക്ഷണങ്ങളോടെ നവവരനായ സോഫ്​റ്റ്​വെയർ എൻജിനീയർ മരിച്ചു.​ കോവിഡ്​ പരിശോധന നടത്താതെ ബന്ധുക്കൾ മൃതദേഹം സംസ്​കരിച്ചു. 

 

ജൂൺ 15ന്​ നടന്ന വിവാഹത്തിന്​ കടുത്ത പനിബാധിച്ചാണ്​ വരൻ എത്തിയത്​. വിവാഹം മാറ്റിവയ്ക്കണമെന്ന്​ യുവാവ്​ ആവശ്യപ്പെ​ട്ടെങ്കിലും കുടുംബാംഗങ്ങൾ വഴങ്ങിയില്ല. പാരസെറ്റമോൾ നൽകിയാണ്​ ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ വിവാഹ പന്തലിലേക്ക്​ കൊണ്ടുപോയത്​. ​തലസ്ഥാനമായ പട്​നയിൽനിന്ന്​ 55 കിലോ മീറ്റർ അകലെ പലിഗഞ്ച്​ ഡിവിഷനിലായിരുന്നു സംഭവം. 

 

ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്​റ്റ്​വെയർ എൻജിനീയറായ വരൻ വിവാഹത്തിനായി മേയ്​ അവസാന വാരമാണ്​ നാട്ടിലെത്തിയത്​. ജൂൺ 17ന്​ ഇദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെ തുടർന്ന്​ പട്​നയിലെ എയിംസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​. എന്നാൽ, അധികൃതരെ അറിയിക്കാതെ മൃതദേഹം പെ​ട്ടെന്ന്​ സംസ്​കരിക്കുകയായിരുന്നു. എന്നാൽ, ചിലർ ജില്ലാ മജിസ്​ട്രേറ്റിനെ ഫോണിൽ അറിയിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​.

 

ഇതോടെ, ദിവസങ്ങൾക്കുള്ളിൽ 350 പേരെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. രോഗം ബാധിച്ചവരിൽ 15 പേർ വര​ന്റെ ബന്ധുക്കളാണ്​. ഇവരിൽ നിന്നാണ്​ മറ്റുള്ളവർക്ക്​ രോഗം പകർന്നതെന്നാണ്​ സൂചന. വിവാഹം നടന്ന ഗ്രാമത്തിൽ ജൂൺ 24 മുതൽ 26 വരെ പ്രത്യേക ക്യാമ്പ്​ നടത്തിയാണ്​ 364 പേരെ പരിശോധിച്ചത്​. 

 

ഇവരിൽ 86 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ മിക്കവർക്കും പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റിയിരിക്കുകയാണ്​.

June 30, 2020, 20:38 pm

Advertisement