12 Wednesday
May , 2021
7.06 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

വാഹനാപകടത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം സോഷ്യൽ ഫോറം സഹായത്തോടെ മറവ് ചെയ്തു


 

അബഹ: റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം അഹദ് റുഫൈദയിൽ മറവ് ചെയ്തു. ബിഹാർ ബംഗറഹമാൻദി സ്വദേശി ഖാലിദ് സുലൈമാൻ്റെ മൃതദേഹമാണ് ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹനീഫ്  മഞ്ചേശ്വരത്തിൻ്റെ നേതൃത്വത്തിൽ അഹദ് റുഫൈദ മഖ്ബറയിൽ മറവു ചെയ്തത്.

 

നാല് ദിവസം മുമ്പ് അഹദ് റുഫൈദയിലുള്ള മൊബൈലി ഓഫിസിൽ നിന്ന് അബ്ഷിർ സേവനം  ശരിയാക്കി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ സൗദി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ വച്ചു മരിച്ച  ഇദ്ദേഹത്തിൻറെ മൃതദേഹം അവിടുത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  

 

നസീമ ബീവിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. എട്ട് വർഷം മുമ്പാണ് ഖാലിദ് ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം ഗുരുവാക്കരെ, മിഹ്‌റുദ്ദീൻ  പോങ്ങനാട്, മൊയ്‌ദു കോതമംഗലം എന്നിവർ  രംഗത്തുണ്ടായിരുന്നു.

 

February 18, 2021, 20:05 pm

Advertisement

Advertisement