24 Tuesday
November , 2020
6.02 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

വനിതാ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍; ചവറ്റുകുട്ടയിലെറിഞ്ഞ് വരണാധികാരി


കണ്ണൂർ ജില്ലയിൽ വനിതാ സംവരണ വാർഡിൽ നാമനിർദേശ പത്രിക നൽകി ബിജെപി പ്രവർത്തകൻ. ഒടുവിൽ സൂക്ഷ്മ പരിശോധനയിൽ പത്രികയെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞ് വരണാധികാരി.

 

അഴീക്കോട് പഞ്ചായത്തിലെ 20ാം വാര്‍ഡായ ചാല്‍ ബീച്ചിലാണ് സംഭവം. ഇവിടെ പി വി രാജീവൻ എന്ന ബിജെപി പ്രവർത്തകനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിങ് ഓഫീസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു.

 

നടുവിൽ പഞ്ചായത്തിലെ 15ാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ ഈ നാമനിര്‍ദേശ പത്രികയും വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥാനാര്‍ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച് പാർട്ടി മുഖം രക്ഷിക്കുകയായിരുന്നു.

 

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ വനിതാ സംവരണ വാർഡിൽ ബിജെപി പ്രവർത്തകൻ പത്രിക സമർപ്പിച്ചിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡിലാണ് ബിജെപിക്കാരനായ പുരുഷ സ്ഥാനാര്‍ഥി സുരേഷ് കുമാര്‍ പത്രിക നല്‍കിയത്. ഒടുവില്‍ സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളുകയായിരുന്നു.

November 21, 2020, 20:17 pm

Advertisement

Advertisement