26 Tuesday
May , 2020
10.00 PM
livenews logo
flash News
സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ

തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും


തബ്​ലീഗ്​ ജമാഅത്തിൽ പങ്കെടുത്ത്​ കോവിഡ്​ ബാധിച്ചവർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി ശോഭ കരന്ദ്‌ലജെ. കർണാടക ബെലഗാവിയിൽ ആശുപത്രി ജീവനക്കാരോട് തബ്​ലീഗുകാരായ കോവിഡ് രോ​ഗികൾ‍ മോശമായി പെരുമാറുകയും തുപ്പുകയും ചെയ്​തെന്നാണ്​ ശോഭ തിങ്കളാഴ്ച ട്വീറ്റ്​ ചെയ്​തത്​. ആശുപത്രി വാർഡിലൂടെ ഒരാൾ ആഹ്ലാദത്തോടെ നടക്കുന്നതും ചിലർ ജനാലയിലൂടെ മൂന്നു പേരോട്​ സംസാരിക്കുന്നതുമായ ദൃശ്യവും ഇതോടൊപ്പം പോസ്​റ്റ്​ ചെയ്​തിരുന്നു. വൈറസ്​ ബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നുവെന്ന്​ കാണിച്ചായിരുന്നു ഇത്​.

 

"ബെലഗാവിയിൽനിന്ന്​ നിസാമുദ്ദീൻ മർകസിൽ പങ്കെടുത്ത 70 പേരിൽ എട്ടു പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മറ്റുള്ളവരുടെ ഫലം വരാനിരിക്കുന്നു. ക്വാറൻറൈൻ വാർഡുകളിൽ തബ്​ലീഗുകാർ നമ്മുടെ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നു. നൃത്തം ചെയ്യുകയും തുപ്പുകയും ചെയ്യുന്നു. തബ്​ലീഗ്​ ജമാഅത്തി​ന്റെ ഉദ്ദേശ്യം അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു’ എന്നായിരുന്നു എംപിയുടെ ട്വീറ്റ്​.

 

എന്നാൽ, ഈ ആരോപണങ്ങളെല്ലാം ബെലഗാവി ഡെപ്യൂട്ടി പൊലീസ്​ കമ്മീഷണർ എസ് ബി ബോമ്മനഹള്ളി നിഷേധിച്ചു. ജില്ലയിൽ നിരീക്ഷണത്തിലുള്ള ആളുകൾ ആരോഗ്യ പ്രവർത്തകരോട്​ മോശമായി പെരുമാറിയതായി റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

 

ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. വിനയ് ബാസ്തികോപ്പും എംപിയുടെ വാദങ്ങൾ തള്ളി. നിസാമുദ്ദീനിൽ പങ്കെടുത്ത 33 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നും ഇതിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരും പ്രത്യേകം ഐസൊലേഷൻ വാർഡുകളിലാണെന്നും ഡോക്​ടർ പറഞ്ഞു. ബാക്കിയുള്ളവരെ ഡിസ്ചാർജ് ചെയ്​തു. അവർ ജില്ല ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രിക്കു പുറത്ത്​ നിരീക്ഷണത്തിൽ തുടരും- ഡോ. വിനയ് അറിയിച്ചു.

 

"പ്രചരിക്കപ്പെടുന്ന വീഡിയോ, രോഗമില്ലെന്ന്​ തെളിഞ്ഞവരെ ആശുപത്രിയിൽനിന്ന്​ മാറ്റു​ന്ന വേളയിൽ ചിത്രീകരിച്ചതായിരിക്കും. രോഗികൾ ആശുപത്രിയിൽ സ്വതന്ത്രമായി കറങ്ങുന്നുവെന്നത് ശരിയല്ല. അവർ പ്രത്യേക​ വാർഡിലാണ്​. കൗൺസലിങ്ങും ചികിത്സയും നടക്കുന്നുണ്ട്​. നിലവിൽ അവരുടെ ആരോഗ്യനില തൃപ്​തികരമാണ്​ ”- ഡോക്​ടർ വാർത്തകുറിപ്പിൽ പറഞ്ഞു.

 

ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മുസ്​ലിം സമുദായത്തെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ശോഭയുടെ വിവാദ പ്രസ്താവനകൾ. ഉഡുപ്പി ചിക്കമംഗളൂരു എംപിയായ ശോഭ കരന്ദ്‌ലജെ മുമ്പും വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. മലപ്പുറത്തെ ബിജെപി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതി​ന്റെ പേരില്‍ കേരള പൊലീസ്​ ഇവർ​ക്കെതിരെ കേസെടുത്തിരുന്നു.

April 07, 2020, 21:53 pm

Advertisement