9 Thursday
July , 2020
6.59 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

കോവിഡ് ലക്ഷണം; ബിജെപി ദേശീയ വക്താവ് സാംബിദ് പത്ര ആശുപത്രിയിൽ


ന്യൂഡൽഹി: കോവിഡ്​ ലക്ഷണത്തെ തുടർന്ന്​ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ്​ ​പത്ര ചികിത്സ തേടിയത്​.

 

കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സ്ഥീരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രയ്ക്ക് കോവിഡ് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

എന്നാൽ, പരിശോധന ഫലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. വിഷയത്തില്‍ ബിജെപി നേതൃത്വത്തിന്റെ പ്രതികരണവും വന്നിട്ടില്ല.

 

മിക്ക ചാനൽ ചർച്ചകളിലും ബിജെപിയെ പ്രതിനിധീകരിച്ച്​ പ​ങ്കെടുക്കുന്ന നേതാവാണ്​ പത്ര. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്​. വ്യാഴാഴ്ചയും നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

May 28, 2020, 15:10 pm

Advertisement