25 Monday
May , 2020
4.47 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

ബൈക്ക് മോഷണം: ബിജെപി പ്രവർത്തകനും ബന്ധുവും അറസ്റ്റിൽ; വാറ്റ് ചാരായവും പണവും പിടികൂടി


വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ബിജെപി പ്രവർത്തകൻ ഉൾപ്പെടെ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കി​ഴ​ക്ക​ഞ്ചേ​രി നൈ​നാ​ങ്കാ​ട്ടി​ൽ ​നി​ന്നും കൊ​ഴു​ക്കു​ള്ളി കാ​ക്കോ​ട്ടി​ൽ​ നി​ന്നും ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷ്ടിച്ചതുമായി ബ​ന്ധ​പ്പെ​ട്ട് മു​ട​പ്പ​ല്ലൂ​ർ മാ​ത്തൂ​ർ പ​നം​തു​റ​വ വി​നു (22), വ​ണ്ടി​ത്താ​വ​ളം ന​ന്ദി​യോ​ട് എ​ന്ത​ൽ​പ്പാ​ലം സ​ജീ​വ്കു​മാ​ർ (23) എ​ന്നി​വ​രാ​ണ് അ​റസ്റ്റി​ലാ​യ​ത്. ബിജെപി പ്രവർത്തകനായ സ​ജീ​വ് കു​മാ​റി​ന്റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് വി​നു. 

 

ക​ഴി​ഞ്ഞ 18ന് ​രാ​ത്രി​യാ​ണ് ഇവിടങ്ങളിൽ നിന്നും ബൈ​ക്കുകൾ മോ​ഷ​ണം പോ​യ​ത്. 1.80 ല​ക്ഷം രൂ​പ വി​ല​യു​ള്ള ആ​ഡം​ബ​ര ബൈ​ക്കാ​ണ് നൈ​നാ​ങ്കാ​ട്ടി​ൽ​നി​ന്നും മോ​ഷ​ണം പോ​യ​ത്. ഇ​തി​ൽ ഒ​രു ബൈ​ക്ക് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ത്താം പൊ​റ്റ​യി​ലെ വ​ർ​ക്ക്​​ഷോ​പ്പി​ൽ ന​ന്നാ​ക്കാ​ൻ കൊ​ടു​ത്തി​രു​ന്നു. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

 

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മു​ട​പ്പ​ല്ലൂ​രി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റിലാ​കു​മ്പോ​ൾ ഇ​വ​രി​ൽ​നി​ന്ന്​ മൂ​ന്ന് ലി​റ്റ​ർ ചാ​രാ​യ​വും നാ​ല് കു​പ്പി വി​ദേ​ശ​മ​ദ്യ​വും 25,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. മ​ദ്യം വി​റ്റ് കി​ട്ടി​യ തു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ പൊ​ലീസി​നോ​ട് പ​റ​ഞ്ഞ​ത്. മോ​ഷ​ണം പോ​യ ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. 

 

ബിജെപി പ്ര​വ​ർ​ത്ത​ക​നാ​യ സ​ജീ​വ്കു​മാ​ർ വ​ണ്ടി​ത്താ​വ​ള​ത്ത് ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ കേ​സി​ൽ ജ​യി​ൽ ശിക്ഷയനു​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​  ചെ​യ്തു. 

 

ആ​ല​ത്തൂ​ർ ഡി​വൈഎ​സ്പി കെ എം ദേ​വ​സ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ട​ക്ക​ഞ്ചേ​രി സിഐ ബി ​സ​ന്തോ​ഷ്, എ​സ്ഐ എ ​അ​ജീ​ഷ്, എഎ​സ്ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​നോ​യ് മാ​ത്യു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ക​ലാ​ധ​ര​ൻ, ബാ​ബു, രാം​ദാ​സ്, അ​ബ്​​ദു​ൽ ഷെ​രീ​ഫ്, ഡി​വൈഎ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹീം മു​ത്തു, ആ​ർ​ കെ കൃ​ഷ്ണ​ദാ​സ്, യു ​സൂ​ര​ജ്ബാ​ബു, കെ ​ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

May 23, 2020, 13:08 pm

Advertisement