20 Sunday
September , 2020
1.22 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഹോളിവുഡ് താരം ചാഡ് വിക്ക് ബോസ്മാന്റെ അന്ത്യവിശ്രമം സൗത്ത് കരോലിനയിലെ ജന്മനാട്ടിൽ



അർബുദത്തെ തുടർന്ന് അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക്ക് ബോസ്മാന്റെ മൃതദേഹം സംസ്കരിച്ചത് ജന്മദേശമായ സൗത്ത് കരോലിനയിൽ. ലോസ് ആഞ്ചലസിലെ സ്വവസതിയിൽ വച്ച് മരണപ്പെട്ട് ആറു ദിവസത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി നൽകിയ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

 


സൗത്ത് കരോലിനയിലെ ബെൽട്ടനിലെ വെൽഫയർ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിലാണ് ദ ബ്ലാക്ക് പാന്തർ താരത്തെ സംസ്കരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ബോസ്മാന്റെ ജന്മനാടായ ആൻഡേഴ്സനിൽ നിന്ന് 11 മൈൽ അകലെയാണ് ബെൽട്ടൻ.

 

ആ​ഗസ്ത് 28നായിരുന്നു ചാഡ് വിക്ക് ബോസ്മാന്റെ മരണം. കുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് 2016 മുതൽ ചികിൽസയിലായിരുന്നു ബോസ്മാൻ. മാർവൽ മൂവീസിന്റെ നാലു ചിത്രങ്ങളിലാണ് ചാഡ് വിക്ക് ബോസ്മാൻ ബ്ലാക്ക് പാന്തറായെത്തി ആരാധകരെ വിസ്മയിപ്പിച്ചത്. ഇതിനു പുറമേ ജാക്കി റോബിൻസൻ ബയോപിക് 42ലും അദ്ദേഹം വേഷമിട്ടു.

 

അർബുദരോ​ഗത്തോടു പടപൊരുതവെ 43ാം വയസ്സിലായിരുന്നു ചാഡ് വിക്ക് ബോസ്മാന്റെ ആകസ്മിക വേർപാട്.

 

September 15, 2020, 09:09 am

Advertisement

Advertisement