13 Friday
December , 2019
12.11 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

മണിക്കൂറിൽ 1010 കിലോമീറ്റർ വേ​ഗത കൈവരിച്ച് ബ്രിട്ടീഷ് കാറിന്റെ പരീക്ഷണയോട്ടം

November 17, 2019, 12:16 pm

മണിക്കൂറിൽ 1010 കിലോമീറ്റർ വേ​ഗത കൈവരിച്ച് ബ്രിട്ടീഷ് കാർ ബ്ലഡ്ഹൗണ്ട്. ജെറ്റ് എൻജിൻ ഘടിപ്പിച്ച കാറിന്റെ രൂപം റോക്കറ്റിന്റെ സമാനമാണ്. മണിക്കൂറിൽ 1228 കിലോമീറ്റർ വേ​​ഗം കൈവരിച്ച ലോകറെക്കോഡ് മറികടക്കുകയാണ് ബ്ലഡ് ഹൗണ്ടിന്റെ ലക്ഷ്യം. അടുത്തവർഷമായിരിക്കും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം.

 

ത്രസ്റ്റ് എസ്എസ് സി എന്ന ബ്രിട്ടീഷ് കാർ 22 വർഷം മുമ്പാണ് മണിക്കൂറിൽ 1228 കിലോമീറ്റർ എന്ന വേ​ഗം കൈവരിച്ചത്. 1997ൽ അമേരിക്കയിലെ ബ്ലാക്ക് റോക്ക് മരുഭൂമിയിലായിരുന്നു ത്രസ്റ്റ് എസ്എസ് സിയുടെ റെക്കോഡ് പ്രകടനം. അന്നത്തെ ലോകറെക്കോഡ് പ്രകടനത്തിനു വളയം പിടിച്ച് ആർഎഎഫ് പൈലറ്റ് ആൻഡി ​ഗ്രീൻ ആണ് ബ്ലഡ് ഹൗണ്ടിന്റെ പരീക്ഷണയോട്ടത്തിൽ ഡ്രൈവിങ് സീറ്റിലിരുന്നത്.

 

ദക്ഷിണാഫ്രിക്കയിലെ നേർതേൻ കേപ്പിലായിരുന്നു ബ്ലഡ് ഹൗണ്ടിന്റെ പരീക്ഷണയോട്ടങ്ങൾ നടത്തിയത്. മരുഭൂമിയിലെ പരന്ന പ്രദേശമാണ് ഓട്ടത്തിനു തിരഞ്ഞെടുത്തത്. 1010 കിലോമീറ്റർ വേ​ഗത കൈവരിച്ചതിനാൽ തൽക്കാലം പരീക്ഷണയോട്ടം മതിയാക്കി കാർ ഇം​ഗ്ലണ്ടിലേക്ക് കൊണ്ടുപോവുമെന്ന് വ്യക്തമാക്കി.

 

യോർക് ഷെയറിലെ ബിസിനസുകാരനായ ഇയാൻ വാർഹസ്റ്റ് ആണ് ബ്ലൂഹൗണ്ടിനു വേണ്ടിയുള്ള ചെലവിന്റെ ഭൂരിഭാ​ഗവും വഹിച്ചത്. പരീക്ഷണത്തിന്റെ അടുത്തഘട്ടം സാമ്പത്തിക സഹായം വാങ്ങിയാവും.

 

ചരിത്രത്തിലിതു വരെ ആറു കാറുകൾ മാത്രമാണ് മണിക്കൂറിൽ 600 മൈൽ(965.6 കിലോമീറ്റർ) വേ​ഗത കൈവരിച്ചിട്ടുള്ളത്. സോണിക് 1, ബ്ലൂ ഫ്ലെയിം, ത്രസ്റ്റ് 2, ബഡ്വൈസർ റോക്കറ്റ്, സോണിക് ആരോ, ത്രസ്റ്റ് എസ് എസ് എസി എന്നിവയാണ് ഇതിനു മുമ്പ് 600 മൈൽ വേ​ഗത കൈവരിച്ചത്. ഇതിൽ ബഡ് വൈസർ റോക്കറ്റ്, ത്രസ്റ്റ് എസ്എസ് സി എന്നി മാത്രം 1126 കിലോമീറ്റർ വേ​ഗം കൈവരിക്കുകയുണ്ടായി.

 

November 17, 2019, 12:16 pm

Advertisement