23 Wednesday
September , 2020
8.18 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു


മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഐസിയുവിൽ കഴിയവെയാണ് അന്ത്യം.

 

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 

 

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. 
അസുഖമായതിനാൽ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇർഫാൻ സിനിമാരംഗത്തും സജീവമല്ല.

 

ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം അദ്ദേഹത്തിന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്. 1987 ല്‍ പഠനം പൂര്‍ത്തിയായതിനു ശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരുപാട് ടിവി സീരിയലുകളില്‍ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

 

1990ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു. പക്ഷേ ഈ സിനിമകളിലെല്ലാം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് ശ്രദ്ധേയമായി.

 

ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005ല്‍ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

 

2007ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

April 29, 2020, 12:26 pm

Advertisement

Advertisement