9 Thursday
July , 2020
8.11 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ജീവനൊടുക്കി



മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ജീവനൊടുക്കി. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു 34കാരനായ താരത്തിനെ കണ്ടെത്തിയത്. ഏക്ത കപൂറിന്റെ ടെലിവിഷൻ ഷോ ആയ പവിത്ര റിഷ്ട്രയിലൂടെ സുശാന്ത് സിങ് രജ്പുത് ശ്രദ്ധേയനാവുന്നത്.

 

2013ൽ കൈ പോ ചെയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് യാഷ് രാജ് ഫിലിംസിന്റെ ശുദ്ധ ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റേറി, കേദാർനാഥ്, ചിച്ചോർ തുടങ്ങിയ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. മികച്ച നർത്തകൻ കൂടിയായ സുശാന്ത് നിരവധി ഡാൻസ് ഷോകളുടെയും ഭാ​ഗമായിട്ടുണ്ട്.



കേരളം പ്രളയക്കെടുതി നേരിട്ടപ്പോൾ സുശാന്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

 


സുശാന്ത് സിങ് രജ് പുതിന്റെ മുൻ മാനേജരായ ദിശ സലിയൻ ഈ മാസമാദ്യം മുംബൈയിലെ സുഹൃത്തിന്റെ വീടിന്റെ ജനാലയിൽ നിന്ന് വീണു മരിച്ചിരുന്നു.

 

June 14, 2020, 15:58 pm

Advertisement