24 Monday
February , 2020
5.41 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും


കാസർ​ഗോഡ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും ന്യായീകരിച്ചും പൊതുയോ​ഗം നടത്തുന്ന ബിജെപിക്കെതിരായ ബഹിഷ്കരണം കാസർ​ഗോഡും. ബിജെപി കാസർ​ഗോഡ് ഉദുമ മണ്ഡലത്തിലെ ബോവിക്കാനത്ത് നടത്തിയ പരിപാടിയാണ് നാട്ടുകാരും വ്യാപാരികളും ബഹിഷ്കരിച്ചത്. ബിജെപിക്കെതിരെ കൂടുതൽ നാടുകൾ നിസ്സഹകരണ പ്രതിഷേധം ഏറ്റെടുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബോവിക്കാനം.

ഇന്ന് വൈകീട്ടായിരുന്നു പ്രദേശത്ത് ബിജെപിയുടെ പൊതു സമ്മേളനം. എന്നാൽ ഉച്ചയോടെ തന്നെ വ്യാപാരികൾ കടകളച്ച് പോയിരുന്നു. ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയായിരുന്നു മുഖ്യാതിഥി. ആഴ്ചയിലൊരിക്കൽ നടക്കുന്ന പഴം- പച്ചക്കറി ചന്തകൾ പോലും ഇന്നു തുറന്നു പ്രവർത്തിച്ചില്ല. വഴിയോര ദിക്കുകളിൽ കുടിൽ കെട്ടി കച്ചവടം നടത്തിയവർ പോലും ഇന്നത്തെ കച്ചവടം ഉപേക്ഷിച്ചു. മീൻ മാർക്കറ്റുകളും അടഞ്ഞു കിടന്നു. പരിപാടിക്കായി എത്തിയ ബിജെപി കണ്ടത് ഒഴിഞ്ഞ ടൗണും കുറച്ച് പൊലീസുകാരെയും മാത്രമാണ്.

ഏകദേശം 150ഓളം കടകളാണ് ബോവിക്കാനത്ത് ഉള്ളത്. ഇവയിൽ കേവലം അഞ്ചോ ആറോ എണ്ണം മാത്രമാണ് തുറന്നത്. പരിപാടിക്കായി വരുന്നതിനു മുമ്പ് പൊവ്വലിൽ വച്ച് നാട്ടുകാർ അബ്ദുല്ലക്കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. തുടർന്ന് മറ്റൊരു വഴിയിലൂടെയാണ് അബ്ദുല്ലക്കുട്ടി പരിപാടിക്കു ശേഷം മടങ്ങിയത്. തുടർച്ചയായി ഇത്തരം ബഹിഷ്കരണ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വരുന്നത് ബിജെപിക്ക് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 

ഇന്നലെ, മലപ്പുറം ജില്ലയിലെ തിരൂരിലും താനൂരിലും കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരും പേരാമ്പ്രയ്ക്കടുത്തുള്ള ആവളയിലും ബിജെപി നടത്തിയ പരിപാടി ജനം സമാനരീതിയിൽ ബഹിഷ്കരിച്ചിരുന്നു. തിരൂരിൽ കേന്ദ്രമന്ത്രി സോം പ്രകാശ് പങ്കെടുത്തിട്ടും പോലും പരിപാടിയിൽ ജനപങ്കാളിത്തം കിട്ടാതെ വന്നതോടെ പ്രകോപിതരായ ബിജെപി നേതാക്കൾ വ്യാപാരികൾക്കെതിരെ രംഗത്തെത്തി. ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാതെ വന്നതും പാർട്ടിക്ക് ഇരുട്ടടിയായി. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ തുടങ്ങിയവർ കൂടി പങ്കെടുത്ത പരിപാടിക്കായിരുന്നു ഈ ​ഗതികേട്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയിലാണ് ബിജെപിയുടെ സിഎഎ അനുകൂല ചടങ്ങ് നാട്ടുകാർ കടകൾ അടച്ച് ആദ്യമായി ബഹിഷ്കരിച്ചത്. 

ഇതിനു പിന്നാലെ കോഴിക്കോട്ടെ കുറ്റ്യാടിയിലും നരിക്കുനിയിലും എകരൂർ എസ്​റ്റേറ്റ്​ മുക്കിലും വ്യാപാരികൾ കടകളടച്ച്​​ പ്രതിഷേധിച്ചിരുന്നു. ന്യായീകരിക്കാനെത്തുന്ന പാർട്ടിയെ നാട്ടുകാർ ഇത്തരത്തിൽ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുന്നത് ബിജെപിയെ വിറളി പിടിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും ജനകീയ പ്രതിഷേധത്തെ തുടർന്ന് ശ്രവിക്കാനാളില്ലാതെ വന്നതോടെ പുറത്തുനിന്നും പ്രവർത്തകരെ കൊണ്ടുവന്നാണ് ബിജെപി പരിപാടി നടത്തിയത്. 

 

ബിജെപിയുടെ ​​ഗൃഹസന്ദർശന കാംപയിനെതിരേയും ജനം തിരിഞ്ഞത് പാർട്ടിക്ക് തലവേദനയായിരുന്നു. ഡൽഹി ലജ്പത് ന​ഗറിലെ ഒരു കോളനിയിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷായെ മലയാളിയുൾപ്പെടെയുള്ള രണ്ട് പെൺകുട്ടികൾ ​ഗോബാക്ക് വിളിച്ചോടിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് സിഎഎ അനുകൂല പരിപാടികൾ ജനം ബഹിഷ്കരിച്ചു തുടങ്ങിയത്.

January 17, 2020, 20:24 pm

Advertisement