18 Friday
June , 2021
5.38 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

ബിആർ ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും ഊരാക്കുടുക്കിലേക്ക്


 

കോടിക്കണക്കിനു രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവകകൾ മരവിപ്പിച്ച യുകെ കോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രതികളായ എൻഎംസി ഹെൽത്കെയർ സ്ഥാപകൻ ബിആർ ഷെട്ടിയും മലയാളിയും എൻഎംസി മുൻ സിഇഒയുമായ പ്രശാന്ത് മങ്ങാട്ടും അടക്കമുള്ളവർക്കെതിരായ കുരുക്ക് മുറുകി. പ്രതികളുടെ ലോകത്തെവിടെയുമുള്ള സ്വത്തുവകകൾ മരവിപ്പിച്ചുകൊണ്ട്  കഴിഞ്ഞദിവസമാണ് ലണ്ടൻ കോടതി ഉത്തരവിട്ടത്.

 

ആസ്തി പെരുപ്പിച്ചുകാട്ടി കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത തട്ടിപ്പ് നടത്തിയ എൻഎംസി ​ഹെൽത് കെയർ ​ഗ്രൂപ്പിന്റെ നടപടിക്കെതിരേ അബൂദബി കൊമേഴ്ഷ്യൽ ബാങ്ക് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇത്തരമൊരു വിധി ലണ്ടൻ കോടതി പുറപ്പെടുവിച്ചത്.

 

പാലക്കാട് ജില്ലയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയടക്കം നിരവധി സ്ഥാപനങ്ങളാണ് പ്രശാന്ത് മങ്ങാട്ടിന് കേരളത്തിലുള്ളത്. അതേസമയം ആസ്തി മരവിപ്പിക്കാനും കണ്ടുകെട്ടാനുള്ള ബ്രിട്ടൻ കോടതിയുടെ ഉത്തരവിനെ കേരള സർക്കാർ ഏതുവിധത്തിൽ നേരിടുമെന്ന് വ്യക്തമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വൻതോതിൽ പണമെറിയാൻ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവർ സന്നദ്ധരാവും എന്നതിനാൽ ഒരളവ് വരെ അനുകൂല സഹായം ഇതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ബി ആർ ഷെട്ടിക്കും പ്രശാന്ത് മങ്ങാട്ടിനും അടുത്ത ബന്ധമാണുള്ളത്. പൊതുതിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷെട്ടി. ഇതിനാൽ തന്നെയാണ് യുഎഇയിൽ കേസ് മുറുകിയപ്പോഴെ ഇവർ ഇന്ത്യയിലേക്ക് കടന്നതും. അടുത്തിടെ യുഎഇയിലേക്ക് പോവാനെത്തിയ ബി ആർ ഷെട്ടിയെ വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം തിരിച്ചയയ്ക്കുകയായിരുന്നു.

 

ബിആർ ഷെട്ടി നൽകാനുള്ള 1895 കോടി രൂപ തിരിച്ചുപിടിക്കാൻ ബം​ഗളുരു കോടതിയെ സമീപിച്ച ബാങ്ക് ഓഫ് ബറോഡ  ബിആർ ഷെട്ടിയുടെയും ഭാര്യയുടെയും പേരിലുള്ള 16 വസ്തുവകകൾ വിൽക്കാനോ കൈമാറാനോ പാടില്ലെന്ന അനുകൂല ഉത്തരവ് നേരത്തേ സ്വന്തമാക്കിയിരുന്നു.

 

എൻഎംസി ഹെൽത്ത് കെയറിനെതിരേ മൂന്നു ബില്യൻ ദിർഹം തട്ടിച്ചതിന് അബൂദബി കൊമേഴ്സ്യൽ ബാങ്ക്(എഡിസിബി)നേരത്തേ യുഎഇയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. ബി ആർ ഷെട്ടിക്കും പ്രശാന്ത് മങ്ങാട്ടിനും പുറമേ സുരേഷ് കുമാർ, പ്രശാന്ത് ഷേണായി, സഈദ് മുഹമ്മദ് ബട്ടി മുഹമ്മദ് അൽ ഖിബൈസി, ഖലീഫ ബട്ടി ഒമൈർ യൂസിഫ് അഹ്മമദ് അൽ മുഹൈരി എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ.  

 

വ്യാജ രേഖകൾ ചമച്ച് എൻഎംസി ഹെൽത്ത് കെയർ എഡിസിബിയിൽ നിന്നും മറ്റു ബാങ്കുകളിൽ നിന്നും വലിയ തുക വായ്പയെടുക്കുകയും തിരിച്ചടവ് മുടക്കുകയുമായിരുന്നു. എൻഎംസിയുടെ ആസ്തികൾ വൻതോതിലുണ്ടെന്ന വ്യാജ രേഖകൾ ചമച്ചായിരുന്നു തട്ടിപ്പ്.

 

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഡിറ്റിങ് കമ്പനി മഡ്ഡി വാട്ടറാണ് എൻഎംസിയുടെ തട്ടിപ്പ് പുറത്തുവിട്ടത്. 6.6 ബില്യൻ കടബാധ്യതയുള്ള എൻഎംസി ഹെൽത്ത് കെയറിന് 2.5 ബില്യൻ ആസ്തി മാത്രമാണുള്ളത്. വ്യാജ കണക്കുകൾ ഉദ്ധരിച്ച് പിടിച്ചുനിന്നിരുന്ന എൻഎംസിയുടെ തട്ടിപ്പ് മഡ് വാട്ടർ പുറത്തുവിട്ടതിനു പിന്നാലെ കമ്പനിയുടെ ഓ​ഹരി മൂല്യം 70 ശതമാനം ഇടിഞ്ഞുതാഴുകയായിരുന്നു. ഇതോടെ വായ്പയായി നൽകിയ പണം തിരിച്ചുപിടിക്കുന്നതിന് ബാങ്കുകൾ നടപടി സ്വീകരിച്ചു. കേസുകൾ തനിക്കെതിരേ തിരിയുന്നത് കണ്ട് ഷെട്ടിയും സംഘവും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. വിവിധ യുഎഇ ബാങ്കുകളിൽ നിന്നായി 10 ബില്യൻ ദിർഹമാണ് എൻഎംസി ഹെൽത്ത് കെയർ വായ്പയെടുത്തിരിക്കുന്നത്.
 

 

February 17, 2021, 21:23 pm

Advertisement

Advertisement