ദോഹ: ഖത്തറിൻറെ വിവിധ ഭാഗങ്ങളിൽ ഈ വാരാന്ത്യത്തിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില എട്ട് ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. തെക്കൻ ഭാഗങ്ങളിൽ താപനില ഇതിലും താഴുമെന്നാണ് നിഗമനം.
8 ഡിഗ്രിക്കും 17 ഡിഗ്രിക്കും ഇടയിലായിരിക്കും രാജ്യത്തെ കുറഞ്ഞ താപനില. വരും ദിവസങ്ങളിൽ തണുപ്പേറിയ രാത്രികളും പകലുകളുമാണ് ഖത്തറിനെ കാത്തിരിക്കുന്നത്. വാരാന്ത്യത്തിൽ ശീതക്കാറ്റ് ശക്തി പ്രാപിക്കാനിടയുണ്ട്.
രാജ്യത്ത് ഈയാഴ്ച്ചയിലെ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാവാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
January 14, 2021, 12:25 pm