30 Monday
March , 2020
2.55 PM
livenews logo
flash News
കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

മുലയൂട്ടല്‍ മുറി സജ്ജീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാരകമായി താജ്മഹല്‍


ന്യൂഡല്‍ഹി: മുലയൂട്ടല്‍ മുറി സജ്ജീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാരകമെന്ന ഖ്യാതി താജ്മഹലിന്. പ്രതിവര്‍ഷം എണ്‍പത് ലക്ഷത്തിലധികം സഞ്ചാരികള്‍ ആണ് താജ്മഹലില്‍ വന്നുപോവുന്നത്. സഞ്ചാരികളുടെ കൂട്ടത്തില്‍ വരുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് സൗകര്യപ്രദമായി മുലയൂട്ടാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 

ജൂലൈയിലാണ് മുലയൂട്ടല്‍ മുറി താജ്മഹലില്‍ തുറന്നു കൊടുക്കുക. സന്ദര്‍ശകയായ യുവതി സ്റ്റെയര്‍കെയ്‌സിന്റെ ചുവട്ടില്‍ ഭര്‍ത്താവിന്റെ മറവില്‍ പ്രയാസപ്പെട്ടിരുന്നു കുഞ്ഞിന് മുലകൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വസന്ത് സ്വര്‍ണകര്‍ പറഞ്ഞു.

 

 

ആഗ്രയിലെ തന്നെ മറ്റു രണ്ടു സ്മാരകങ്ങളിലും മുലയൂട്ടല്‍ മുറികള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3600ല്‍ അധികം സ്മാരകങ്ങളാണ് ഇന്ത്യയിലുള്ളത്. പ്രസവത്തോടെ മരിച്ച മുംതാസിന്റെ ഓര്‍മയ്ക്കായി പ്രിയതമന്‍ ഷാജഹാന്‍ നിര്‍മിച്ച താജ്മഹലില്‍ മുലയൂട്ടല്‍ മുറി സജ്ജീകരിച്ചത് കാവ്യനീതിയായി.

 

May 27, 2019, 13:37 pm

Advertisement