26 Tuesday
May , 2020
10.06 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണ വൈറസ്: മരണം 75000ത്തിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ഐസിയുവിൽ


കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. അമേരിക്കയിൽ 10871ഉം സ്പെയിനിൽ 13341ഉം ഇറ്റലിിൽ 16523 പേരും മരിച്ചു. അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 367675 ആയി ഉയർന്നപ്പോൾ,സ്പെയിനിൽ 136675ഉം ഇറ്റലിയിൽ 132547ഉം ആയി വർധിച്ചു.

 

അതിനിടെ കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില ​ഗുരുതരമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. രോ​ഗലക്ഷണങ്ങൾ മോശമായതിനെ തുടർന്നാണ് നടപടിയെന്ന് ഔദ്യോ​ഗിക വക്താവ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് 55കാരനായ ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടെ നില വഷളാവുകയായിരുന്നു. ഐസിയുവിലേക്ക് മാറ്റുന്നതിനു മുമ്പ് ബോറിസ് ജോൺസണ് ഓക്സിജൻ നൽകിയിരുന്നുവെന്ന് ബിബിസി റിപോർട്ട് ചെയ്തു.

 


രോ​ഗബാധിതരുടെ എണ്ണത്തിൽ ജർമനിയും ഒരു ലക്ഷം പിന്നിട്ടു. 103375 പേർക്കാണ് ജർമനിയിൽ വൈറസ് ബാധിച്ചത്. 1810 മരണങ്ങളും രാജ്യത്തു നടന്നു.

 


ഫ്രാൻസിൽ 98010 പേർക്ക് രോ​ഗം ബാധിക്കുകയും 8911 പേർ മരിക്കുകയുമുണ്ടായി. ചൈനയിൽ 81740 പേർക്കാണ് വൈറസ് ബാധിച്ചത്. 3331 ജീവഹാനിയും ഇവിടെയുണ്ടായി.

 

ഇറാനിൽ 60500 പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ 3739 പേർ മരിച്ചു. ബ്രിട്ടനിൽ 51608 പേർ രോ​ഗബാധിതരായപ്പോൾ ഇതിൽ 5373 പേർ മരണത്തിനു കീഴിടങ്ങി.

 

ആ​ഗോളതലത്തിൽ 1346566 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 278695 പേർ രോ​ഗമോചിതരായപ്പോൾ 993274 പേർ ആശുപത്രികളിൽ തുടരുകയാണ്. ഇതിൽ 47256 പേരുടെ നില അതീവ​ഗുരുതരമാണ്.

 

 

April 07, 2020, 08:28 am

Advertisement