5 Sunday
July , 2020
5.10 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

മലയാളി പൊളിയല്ലേ; പ്രളയത്തെ തോൽപ്പിച്ചവർ കൊറോണ വിതയ്ക്കുന്ന ദുരിതകാലത്തിലും സഹായഹസ്തം നീട്ടുന്നു


ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ലോകത്തുടനീളം പടർന്നുപിടിച്ച കൊറോണവൈറസ് തകർത്തെറിയുന്നത് വിവിധ വ്യാപാരമേഖലകളെ കൂടിയാണ്. കൊറോണ വൈറസ് വ്യാപന ഭീതിക്കിടെ കച്ചവടവും മറ്റും നഷ്ടത്തിലായതോടെ വാടക കൊടുക്കാൻ പോലും കഴിയാതെ സംസ്ഥാനത്ത് നട്ടംതിരിയുന്നത് ആയിരക്കണക്കിന് വ്യാപാരികളാണ്. ഇങ്ങനെ ബുദ്ധിമുട്ടിലായ വ്യാപാരികൾക്ക് ആശ്വാസമേകി നിരവധി കെട്ടിട ഉടമകളാണ് രം​ഗത്തെത്തിയിരിക്കുന്നത്.

 

കമളശ്ശേരി എച്ച്എംടി ജങ്ഷനിലെ ഷോപ്പിങ് കോംപ്ലക്സ് ഉടമയും പ്രവാസി വ്യവസായ പ്രമുഖനുമായ അമീർ അഹമ്മദ് നാൽപതോളം കടകളിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന മൂന്നരലക്ഷം രൂപയാണ് വാടകയിനത്തിൽ വേണ്ടെന്നുവച്ചത്. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ അമീർ അഹമ്മദ് ചാരിറ്റി മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.

 

സി ഇ ചാക്കുണ്ണിയെന്ന കോഴിക്കോട്ടെ വ്യാപാരപ്രമുഖനും കൊറോണ വിതച്ച ദുരിതങ്ങൾക്കിടെ വ്യാപാരികൾക്ക് ആശ്വാസം പകർന്നു. മിഠായിത്തെരുവിൽ ചാക്കുണ്ണിക്കും കുടുംബത്തിനുമായുള്ള നൂറോളം കടമുറികളുടെ ഒരുമാസത്തെ വാടകയാണ് വേണ്ടെന്നുവച്ചിരിക്കുന്നത്. വാടകയിനത്തിൽ ലഭിക്കേണ്ട  12 ലക്ഷം രൂപയാണ് ഇവർ ത്യജിച്ചത്. സെയിൽസ്മാനായി ജീവിതം ആരംഭിച്ച തനിക്ക് ഒരു വ്യാപാരിയുടെ ബുദ്ധിമുട്ടുകൾ അറിയാമെന്നാണ് ഈ തീരുമാനത്തെക്കുറിച്ച് ചാക്കുണ്ണി പറയുന്നത്.

 

കോഴിക്കോട് അരീക്കാട്ടുള്ള 24 കടമുറികളുടെ വാടക രണ്ടുമാസത്തേക്കാണ് കെ പി നൂറുദ്ദീൻ എന്ന പ്രവാസി വേണ്ടെന്നു വച്ചത്. ആളുകൾ നിത്യവൃത്തിക്കു പാടുപെടുമ്പോഴുണ്ടായ കോവിഡ്-19 പകർച്ച കച്ചവടക്കാരെ ഏറെ ബാധിച്ചതായും ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടുമാസത്തേക്ക് വാടക നൽകേണ്ടതില്ലെന്നു വ്യാപാരികളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

 

വടകര ലിങ്ക് റോഡിലെ വൺടൂത്രീ മാൾ ഉടമ റിയാസ് പാണ്ടികശാല മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വാടകയാണ് വ്യാപാരികൾക്ക് ഒഴിവാക്കി നൽകിയത്.

 


അടുത്തടുത്ത രണ്ടു വർഷങ്ങളിൽ നടന്ന പ്രളയങ്ങളിൽ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിച്ച നാടാണ് കേരളം. ഇത്തിരിപ്പോന്ന വൈറസിനു മുന്നിൽ ലോകം മുഴുവൻ ഇന്നു വിറങ്ങലിച്ചുനിൽക്കുമ്പോഴും അതേ കാരുണ്യപ്പുഴകളാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കവിഞ്ഞൊഴുന്നത്. ഉള്ളതിൽ പാതി മറ്റുള്ളവർക്ക് പകുത്തുനൽകുന്നവർ അടക്കം അനേകം വ്യക്തികൾ നമുക്കിടയിൽ ആരുമറിയാതെ പോവുന്നുണ്ട്.

 

March 25, 2020, 20:59 pm

Advertisement