18 Friday
September , 2020
10.02 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

യുപി പോലീസ് ഭീകരതയുടെ നേർകാഴ്ചകളുമായി ബുള്ളറ്റ് മാർക് റിലീസ് ചെയ്തു


മലപ്പുറം: പൗരത്വ പ്രക്ഷോഭത്തിനെതിരെ യു പി പോലീസ് നടത്തിയ ഭീകരവാഴ്ചയുടെ നേർകാഴ്ചകളുമായി മുബീൻ നദ് വി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം ബുള്ളറ്റ് മാർക് റിലീസ് ചെയ്തു. വാർത്താവിനിമയ സംവിധാനങ്ങളുടെ സ്വാതന്ത്ര്യത്തെ പോലും അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ തേർവാഴ്ചക്കാലത്ത് ഓരോരുത്തർക്കും ചെയ്യാവുന്ന തരത്തിലുള്ള ഇടപെടലിന് പ്രേരണയാണ് ബുള്ളറ്റ് മാർക് എന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോൻ പറഞ്ഞു.

 

വളച്ചൊടിക്കുകയും, വക്രീകരിക്കുകയും മാത്രമല്ല ശുദ്ധനുണക്കഥകൾ പോലും വാർത്തയാക്കപ്പെടുന്ന ഇക്കാലത്ത് പ്രശ്നബാധിത മേഖലകളിൽ നിന്ന് നേരിട്ട് പകർത്തിയ ഈ ഡോക്യുമെന്ററി മാധ്യമ നീതിക്ക് വേണ്ടിയുള്ള അനുകരണീയ ചുവടാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ പി അഹ് മദ് ശരീഫ് പറഞ്ഞു.

 

നീതിയുടെ ശവപ്പറമ്പായി മാറുന്ന ഇന്ത്യയിൽ കുഴിച്ചുമൂടപ്പെടുന്ന പച്ചയായ സത്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ചെറുശ്രമങ്ങൾ പോലും രാഷ്ട്രീയ പ്രവർത്തനമാണെന്ന് മനുഷ്യവകാശ പ്രവർത്തകൻ റെനി ഐലിൻ ഓർമിപ്പിച്ചു.

 

ചലച്ചിത്ര പ്രതിരോധത്തിന്റെ സാധ്യ‍തകൾ ഫാഷിസത്തിനെതിരെ മൂർച്ചയോടെ പ്രയോഗിക്കേണ്ട കാലമാണിതെന്ന് ഫിലിം ആക്ടിവിസ്റ്റ് സുന്ദരരാജ് പറഞ്ഞു.

 

 

നിയമപാലനം ഫാഷിസ്റ്റ് ഇംഗിതത്തിന് കീഴടങ്ങിയ ഈ ദുരന്തകാലത്ത് പ്രതിരോധത്തിന്റെ പുതുവഴികൾ തുറക്കുന്ന മുബീൻ നദ്‌വിയെപ്പോലുള്ളവരുടെ ഉദ്യമം ആദരണീയമാണെന്ന് ലീഗൽ ആക്ടിവിസ്റ്റും നിയമഗവേഷകയുമായ അഡ്വ. ശാരിക പള്ളത്ത് അഭിപ്രായപ്പെട്ടു.

 

ഡോക്യുമെൻററി/ ഫിലിം നിർമാണ രംഗത്തേക്ക് ഇസ് ലാമിക കലാലയങ്ങളിൽ നിന്നുള്ളവർ കടന്ന് വരുന്നത് പ്രതീക്ഷ പകരുന്ന അനുഭവം തന്നെയാണെന്ന് ഡോക്യുമെൻററി സംവിധായകനും അഭിഭാഷകനുമായ അഡ്വ.മുഹമ്മദ് ഹാഷിർ പറഞ്ഞു.

 

അഡ്വ.എ.എ.റഹീം.വി.പ്രഭാകരൻ, സലാം കൂട്ടിലങ്ങാടി, ഏ.എം.നദ് വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഡയറക്ടർ മുബീനുൽ ഹഖ് നദ് വി നന്ദി പ്രഭാഷണം നടത്തി. പ്രമുഖസാമൂഹ്യ-സാംസ്കാരിക  പ്രവർത്തകരടങ്ങുന്ന സമ്പന്നമായ സദസ് പ്രദർശനത്തിലും ചർച്ചയിലും സജീവമായി പങ്കെടുത്തു.

March 11, 2020, 23:25 pm

Advertisement

Advertisement