7 Tuesday
July , 2020
6.41 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

മിനിമം നിരക്കിൽ മാറ്റമില്ലാതെ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു; കൂട്ടൽ ഇങ്ങനെ


സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജിൽ മാറ്റമില്ലാതെയാണ് വർധന. എന്നാൽ മിനിമം ചാർജായ എട്ടു രൂപയിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ മാത്രമാണ് ഇവിടെ എട്ടു രൂപ. നേരത്തെ ഇത് അഞ്ച് കി.മീ ആയിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വര്‍ധനയെന്ന് മന്ത്രി അറിയിച്ചു.

 

തുടർന്നുള്ള സ്റ്റേജുകളില്‍ 25 ശതമാനമാണ് വര്‍ധന. അതായത് ഇനി അഞ്ച് കി.മീ സഞ്ചരിക്കുന്നതിന പത്തു രൂപ ഈടാക്കും. ഓരോ ഫെയർ സ്റ്റേജിനും രണ്ടു രൂപയുടെ വർധനവാണ് ഈടാക്കുന്നത്. 

 

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കും. വിശദമായ പട്ടിക പ്രസിദ്ധീകരിക്കുമെന്നും നാളെയോ മറ്റന്നാളോ ചാര്‍ജ് വര്‍ധന നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

 

അതേസമയം, വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രത്യേക നിരക്ക് ഈടാക്കില്ല. സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ അവർക്ക് ഇപ്പോൾ വർധനവ് വേണ്ടെന്നാണ് തീരുമാനം. അല്ലാതെയുള്ള വര്‍ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രാമചന്ദ്രന്‍ കമ്മീഷന് സാവകാശം വേണമെന്ന് മന്ത്രി പറഞ്ഞു.

 

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി. തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. 

July 01, 2020, 13:22 pm

Advertisement