30 Saturday
May , 2020
8.53 AM
livenews logo
flash News
ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ചു കൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ

ആർസി ബുക്ക് തിരിച്ചുതന്നില്ലെങ്കിൽ സർവീസിൽ ഉണ്ടാകില്ല; എവിഎമ്മിന് ബസ്സുടമയുടെ ഭീഷണി


കൊല്ലം: ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിന്റെ പേരിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ബസ്സുടമയുടെ ഭീഷണി. ആർസി ബുക്ക് തിരികെ തന്നില്ലെങ്കിൽ സർവീസിലുണ്ടാകില്ല എന്നായിരുന്നു ഭീഷണി. തിരുവനന്തപുരം- തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ അജീഷിനു നേരെ ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ ഉദ്യോ​ഗസ്ഥൻ പൊലീസിൽ പരാതി നൽകി.

 

ചട്ടലംഘനം നടത്തി സർവീസ് നടത്തിയതിന്റെ പേരിലാണ് എവിഎം ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ബസ്സില്‍ സ്പീഡ് ഗവേണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വച്ച് ജോഷ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. നിയമ ലംഘനം ചൂണ്ടാക്കാട്ടി ബസ്സിന്റെ ഫിറ്റ്‌നെസ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ബസ്സുടമ ജോഷി അജീഷിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

 

‘ഇന്ന് തന്നെ ബസ്സിന്റെ ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വ്വീസില്‍ കാണില്ല. നീ എന്നെ പറ്റി ഒന്നന്വേഷിച്ചു നോക്ക്. ഗുസ്തിപിടിക്കാന്‍ വരരുത്. ജോയിന്റ് ആര്‍ടിഎയ്ക്ക് കാര്യങ്ങള്‍ അറിയാം. കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല. ആര്‍സിബുക്ക് ഇവിടെ കിട്ടണം’- ഇങ്ങനെ ഭീഷണി മുഴക്കിയായിരുന്നു ബസ്സുടമയുടെ ഫോൺ കോള്‍. 

December 02, 2019, 15:42 pm

Advertisement