28 Friday
February , 2020
10.29 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

വിശ്വസിക്കാനാവുമോ ഇത് ഒമർ അബ്ദുല്ലയാണെന്ന്: കശ്മീരിന്റെ ദൈന്യത വ്യക്തമാക്കി മുൻ മുഖ്യമന്ത്രിയുടെ പുതിയ ചിത്രം


സംസ്ഥാനത്തിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോട് അനുബന്ധിച്ച് കശ്മീരിലെ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ തടവറ ജീവിതം ആറ് മാസത്തോട് അടുക്കുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മുൻ മുഖ്യമന്ത്രിമാരടക്കമുള്ളവരെയാണ് സൈന്യം തടവിലാക്കിയിരിക്കുന്നത്. 173 ദിവസമായി തടവിലുള്ള ഇവരുടെ നിലവിലെ അവസ്ഥ വെളിവാക്കുന്നതാണ് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ലയുടെ പുതിയ ചിത്രം.

 

നരച്ചു നീണ്ട താടിയുമായി വൂളന്‍ തൊപ്പിയും ധരിച്ച് മഞ്ഞുതുള്ളികള്‍ വീഴുന്ന ചിത്രമാണ് ഒമര്‍ അബ്ദുല്ലയുടേതായി പുറത്തുവന്നിരിക്കുന്നത്. കണ്ടാൽ ഒമര് അബ്ദുല്ലയാണെന്ന് വിശ്വസിക്കാനാവാത്ത വിധം അദ്ദേഹം മാറിപ്പോയിരിക്കുന്നു. എന്നും ക്ലീന്‍ ഷേവിലായിരുന്ന ഒമര്‍ അബ്ദുല്ലയുടേതായി കഴിഞ്ഞ ഒക്ടോബറിലും ഒരു ചിത്രം പുറത്തുവന്നിരുന്നു. അന്ന് നരച്ച ചെറു താടിയോടെയാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താടി പൂര്‍ണമായി വളര്‍ന്നിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ഇത് ഒമർ അബ്ദുല്ലയാണെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച ശേഷം പറഞ്ഞത്. ഇത് ഒമർ അബ്ദുല്ലയാണെന്ന് മനസ്സിലാവുന്നേയില്ല. വല്ലാത്ത സങ്കടം തോന്നുന്നു. നിർഭാ​ഗ്യവശാൽ നമ്മുടെ ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്. ഇതൊക്കെ എന്നാണ് അവസാനിക്കുക?-  മമത ട്വീറ്റിൽ ചോദിക്കുന്നു.

 

മാര്‍ച്ചില്‍ ഒമര്‍ അബ്ദുല്ലയ്ക്ക് 50 വയസ് തികയുന്ന ഒമർ അബ്ദുല്ല തടങ്കലില്‍ നിന്ന് പുറത്താകുന്നതു വരെ താടി വടിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിലപാട്. നേതാക്കളെ തടവിലിട്ടിരിക്കുന്ന നടപടിക്കെതിരെ നേരത്തെയും മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തിയിരുന്നു. തടവിലാക്കിയിരിക്കുന്നവരെ എത്രയും വേ​ഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, മറ്റ് നൂറോളം രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ എന്നിവർക്കൊപ്പമാണ് ഒമർ അബ്ദുല്ലയേയും തടങ്കലിലാക്കിയിരിക്കുന്നത്. ഇതിൽ ചിലരെ മാത്രം മോചിപ്പിച്ചെങ്കിലും ഒമർ അടക്കം ഭൂരിഭാ​ഗം പേരും ഇപ്പോഴും അകത്താണ്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് അൽതാഫ് ബുഖാരിയടക്കമുള്ള ഏതാനും മന്ത്രിമാർ ലഫ്റ്റനന്റ് ജനറൽ ജി സി മർമുവിനെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. ​

 

ഓ​ഗസ്റ്റ് നാലിനാണ് നേതാക്കളേയും പ്രവർത്തകരേയും തടവിലാക്കിയത്. പിറ്റേദിവസമാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെ രണ്ടായി വിഭജിച്ചതും അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. ഇന്റർനെറ്റിന് പൂർണമായും പൂട്ടിടുകയും ഫോൺവിളി- മെസേജ് സേവനങ്ങൾ പോലും തടയുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പാണ് ഭാ​ഗികമായി മെസേജ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. അഞ്ചര മാസത്തെ നിരോധനത്തിനുശേഷം ഇന്നലെ ഇന്റർനെറ്റ് സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച മുതൽ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീർ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു. എന്നാൽ, ജമ്മുകശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകൾ മാത്രമേ ലഭിക്കൂ. അപ്പോഴും സാമൂഹിക മാധ്യമങ്ങൾക്കുള്ള വിലക്കും പ്രശ്നബാധിത പ്രദേശങ്ങളിലെ ഇന്റർനെറ്റിനുള്ള പൂർണ വിലക്കും തുടരും.

January 25, 2020, 20:26 pm

Advertisement