28 Tuesday
January , 2020
6.18 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

November 13, 2019, 23:09 pm
വി പി അബ്ദുൽ വാഹിദ് ടൊറന്റോ

 

ടൊറന്റോ: അടുത്ത ആഴ്ചയോടെ കാനഡ ലോകത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായി മാറുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ പ്രവചനം. അന്തരീക്ഷ താപനില മൈനസ് 35 ഡി​ഗ്രി സെൽഷ്യസ് വരെ ആവുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അന്റാർട്ടിക്ക, ഉത്തരധ്രുവം എന്നിവിടങ്ങളേക്കാൾ തണുപ്പേറിയ പ്രദേശമാവുമെന്നാണ് ദ വെതർ നെറ്റ് വർക്ക് വ്യക്തമാക്കുന്നത്.

 

ശക്തമായ കാറ്റിനു കൂടി സാധ്യതയുള്ളതിനാൽ 60 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒന്റാറിയോ, ക്യൂബെക്, സസ്കാചവാൻ, മാനിറ്റോബ, നുനാവത്, നോർത് വെസ്റ്റ് ടെറിറ്ററീസ്, ന്യൂ ബ്രൻസ് വിക്ക് എന്നിവിടങ്ങളിലാണ് അങ്ങേയറ്റം ശക്തമായ തണുപ്പ് അനുഭവപ്പെടുക.

 

അതിനിടെ ജനങ്ങളോട് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. ചെറിയ കുട്ടികൾ, പ്രായമായവർ, രോ​ഗികൾ, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, ഭവനങ്ങൾ ഇല്ലാത്തവർ തുടങ്ങിയവർക്കാണ് തണുപ്പ് പ്രതിസന്ധി സൃഷ്ടിക്കുക. ശ്വാസതടസ്സം, നെഞ്ചുവേദന, പേശീ വേദന, ക്ഷീണം, വിരലുകൾക്ക് നിറംമാറ്റം തുടങ്ങിയ ബുദ്ധിമുട്ടുകൾ കാഠിന്യമേറിയ തണുപ്പ് മൂലം ഉണ്ടായേക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

November 13, 2019, 23:09 pm

Advertisement