18 Saturday
January , 2020
11.40 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

കാനഡയിൽ പോസ്റ്റ് ​ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോ​ഗ്രാമിൽ വൻ കുതിച്ചുചാട്ടം

December 08, 2019, 20:31 pm

കാനഡയിൽ പോസ്റ്റ് ​​ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോ​ഗ്രാമിനു വൻ കുതിച്ചുചാട്ടം. 2005ൽ കേവലം 5,400 വിദേശികളാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷമത് 1,43,000 ആയി ഉയർന്നു.

 

 

വിദേശ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം മൂന്നുവർഷം വരെ കാനഡയിൽ താമസിച്ചു ജോലി ചെയ്യാൻ അനുമതി നൽകുന്നതാണ് പോസ്റ്റ് ​ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോ​ഗ്രാം. പഠന പദ്ധതി പൂർത്തിയാക്കുന്നതിനുസരിച്ചാണ് വിസയുടെ കാലാവധി നിർണയിക്കുന്നത്. കാനഡയിലെവിടെയും ജോലി ചെയ്യുന്നതിനും തൊഴിലുടമകളെ മാറുന്നതിനും ഈ വർക്ക് പെർമിറ്റിലൂടെ ഉദ്യോ​ഗാർഥികൾക്കു സാധിക്കും.

 


വർക്ക് പെർമിറ്റിന് യോ​ഗ്യത കൈവരിക്കണമെങ്കിൽ എട്ടുമാസം ദൈർഘ്യമുള്ള പഠനകോഴ്സ് പൂർത്തിയാക്കുകയും മറ്റ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

 

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് കാനഡ പദ്ധതി നിലവിൽകൊണ്ടുവന്നത്. വൈകാതെ കാനഡയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാവുകയും ചെയ്തു. പഠനവുമായി ബന്ധപ്പെട്ട മേഖലയിലാവണം വിദ്യാർഥി ജോലി ചെയ്യേണ്ടതെന്ന മാനദണ്ഡം 2008ൽ എടുത്തുകളഞ്ഞതോടെയാണ് വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായത്. പെർമിറ്റ് കാലാവധി ഒരുവർഷത്തിൽ നിന്ന് മൂന്നുവർഷമായി ഉയർത്തിയതും ഇതിനു കാരണമായി.

 

വിദേശവിദ്യാർഥികൾക്ക് പഠിക്കാനും ജോലി ചെയ്യാനും കുടിയേറ്റം നടത്താനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. പ്രതിവർഷം വിദേശവിദ്യാർഥികൾ കാനഡയുടെ സാമ്പത്തികരം​ഗത്തിന് 22 ബില്യൺ ഡോളർ സംഭാവന നൽകുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 170000 തൊഴിലുകളും വിദേശവിദ്യാർഥികൾ ചെയ്യുന്നുണ്ട്.

 

 


പോസ്റ്റ് ​ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോ​ഗ്രാമിനു കീഴിൽ മൂന്നു വർഷം ജോലി ചെയ്ത വിദ്യാർഥികൾക്ക് വിദ​ഗ്ധ വിദേശ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസ അനുമതി ലഭിക്കുന്നതിന് അവസരമൊരുക്കുന്ന എക്സ്പ്രസ് എൻട്രി സംവിധാനത്തിലെ കോംപ്രഹൻസീവ് റാങ്കിങ് സിസ്റ്റത്തിലേക്ക് 64 പോയിന്റ് ലഭിക്കുമെന്നതും പദ്ധതിയുടെ വിജയത്തിനു കാരണമായി.

 

December 08, 2019, 20:31 pm

Advertisement