28 Friday
February , 2020
10.06 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

പാവക്കുളത്ത് യുവതിയെ ആക്രമിച്ച സംഭവം: 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്


കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന സംഘപരിവാർ പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ ആക്രമിച്ച സംഭവത്തില്‍ 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.

 

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ആക്രമണത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ആതിരയെന്ന അഞ്ജിത ഉമേഷിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

വിഷയത്തില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐ ബി വി അനസ് പറഞ്ഞു. യുവതിക്കെതിരേ നേരത്തെ ബിജെപി വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി നൽകിയ പരാതിയിൽ ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

 

കഴിഞ്ഞദിവസമാണ് പൗരത്വഭേദ​ഗതി നിയമത്തെ അനുകൂലിച്ച് വിഎച്ച്പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധമറിയിച്ച യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്. ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും ‘നിന്നെ വേണമെങ്കില്‍ കൊല്ലാന്‍ മടിക്കില്ലെ’ന്നും ‘നീയൊക്കെ ഹിന്ദുവാണോ?’ എന്നും പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ, ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇറങ്ങിപ്പോകാന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

January 24, 2020, 18:08 pm

Advertisement