24 Monday
February , 2020
5.16 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഓടിക്കളിച്ച വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തി ശിക്ഷിച്ചു; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്


മാനന്തവാടി: സ്‌കൂള്‍ വരാന്തയില്‍ ഓടിക്കളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തിയതായി പരാതി. മാനന്തവാടി അമൃത വിദ്യാലയം സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിയുടെ രക്ഷിതാവാണ് പരാതിക്കാരന്‍.

 

സംഭവത്തില്‍ കോടതി നിർദേശ പ്രകാരം സ്‌കൂള്‍ അധ്യാപകന്‍ സീതാറാമിനും പ്രിന്‍സിപ്പലിനുമെതിരെ പോലിസ് കേസെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്.

 

കഴിഞ്ഞ ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍ ഹൈപ്പര്‍ ആക്റ്റിവിറ്റിയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വ്യായാമത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്താന്‍ ശ്രമിച്ചതെന്നും രക്ഷിതാവിന് ആദ്യമുണ്ടായ പരാതി പറഞ്ഞു തീര്‍ത്തതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും പരാതിയുമായി വന്നതിന് പിന്നില്‍ ദുരൂഹതയുള്ളതായും സ്കൂൾ അധികൃതർ പറഞ്ഞു.

January 16, 2020, 13:13 pm

Advertisement