13 Thursday
August , 2020
9.59 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചു; കോഹ്‌ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് കോടതിക്ക് പരാതി



ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്കും നടി തമന്ന ഭാട്ടിയക്കുമെതിരെ മദ്രാസ് ഹൈക്കോടതിയില്‍ കേസ്. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി. ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

ഇത്തരം വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോഹ്‌ലിയേയും തമന്നയേയും പോലുള്ള പ്രമുഖ വ്യക്തിളെ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ചെന്നൈയിലെ ഒരു അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

 

രാജ്യത്ത് ചൂതാട്ടം ക്രിമിനല്‍ കുറ്റമാണെന്നും ചൂതാട്ടത്തിന് അടിമപ്പെടുന്നവരുടെ ആത്മഹത്യ കേസുകള്‍ തമിഴ്‌നാട്ടില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം അടുത്തയാഴ്ച കോടതി പരിഗണിക്കും.

 

‘വലിയ ക്യാഷ് ബോണസ് നല്‍കി സംഘാടകര്‍ ഈ ഓണ്‍ലൈന്‍ ചൂതാട്ട ആസക്തിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു,’ ‘വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ തുടങ്ങിയ ക്രിക്കറ്റ്, സിനിമാ വ്യക്തികളെ ഇതിനായി ഉപയോഗിക്കുന്നു. വിരാട് കോലിയും തമന്നയും ഈ ഗെയിമില്‍ ചേരാനായി തങ്ങളുടെ ശക്തമായ വ്യക്തി പ്രഭാവം ഉപയോഗിച്ച് യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ്. ഇരുവരേയും അറസ്റ്റ് ചെയ്യണം.’- പരാതിയില്‍ പറയുന്നു.

August 01, 2020, 10:37 am

Advertisement

Advertisement