അന്വേഷണം നേരിടുന്ന കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നാല് സിബിഐ ഉദ്യോഗസ്ഥർക്കെതിരേ കേസ്. സിബിഐ ആസ്ഥാനമന്ദിരത്തിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തത്. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയുണ്ടായി. ഡിവൈഎസ്പിമാരായ ആർ കെ ഋഷി, ആർ കെ സാങ് വാൻ, സ്റ്റെനോഗ്രാഫർ സമീർ കുമാർ സിങ്, ഇൻസ്പെക്ടർ കപിൽ ധൻകാഡ് എന്നിവർക്കെതിരേയാണ് കേസെടുത്ത്.
ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗൂർഗാവ്, മീററ്റ്, കാൺപൂർ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
മുംബൈ ആസ്ഥാനമായ കമ്പനി നടത്തിയ 3500 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സംഘം കൈക്കൂലി വാങ്ങിയതായാണ് വിവരം. ഓരോമാസവും പണം വാങ്ങി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം കമ്പനിക്ക് ചോർത്തിനൽകുകയായിരുന്നു.
January 15, 2021, 10:25 am