7 Tuesday
July , 2020
5.10 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്


ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിനെ ഫെനിക്‌സ് മര്‍ദിച്ചെന്നായിരുന്നു എഫ്ഐആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച് ഫെനിക്‌സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്.

 

കടയ്ക്ക് മുന്നില്‍ സംഘര്‍ഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതു മണിക്ക് വന്‍ ജനക്കൂട്ടം ആയിരുന്നെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചെന്നും പരിക്കേറ്റെന്നുമാണ് വാദം.

 

എന്നാല്‍ ഇത്തരത്തിലുള്ള ഒരു സൂചനയും സിസി ടിവി ദൃശ്യങ്ങളില്‍ കാണാനാവില്ല. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ഫെനിക്‌സ് തിരിച്ചെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

അതേസമയം സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോവില്‍പ്പെട്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

 

തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും മകന്‍ ഫെനിക്സിനെയും ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു ഈ മാസം 19നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനു ശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്. ഇതിനിടെ കസ്റ്റഡിയിൽ വച്ച് ക്രൂരമായ മർദന മുറകൾക്കാണ് വിധേയമാക്കിയത്. 

 

അച്ഛനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ കാര്യമറിയാൻ ചെന്നപ്പോഴാണ് മകനെയും ലോക്കപ്പിലാക്കി ക്രൂരമായി ആക്രമിച്ചത്. ഇരുവരേയും കയറിൽ കെട്ടിത്തൂക്കി ക്രൂരമായി തല്ലിച്ചതച്ചു. മലദ്വാരത്തിലും ലിംഗത്തിലും കമ്പി കയറ്റി. ഇരു കാൽമുട്ടുകളും അടിച്ചു തകർത്തു. അകവും പുറവും ചതഞ്ഞരഞ്ഞ്, ആന്തരികാവയവങ്ങളെല്ലാം തകർന്ന് ഇരുവരും കോവിൽപെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 

 

ഇവിടെ വച്ച് കഴിഞ്ഞ തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ബെനിക്‌സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സാത്താൻകുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലാകെ പ്രതിഷേധം ശക്തമാവുകയാണ്.

June 29, 2020, 20:34 pm

Advertisement