25 Saturday
September , 2021
12.56 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

റാബിയ സെയ്ഫി കൂട്ടബലാത്സം​ഗക്കൊല; നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്


 

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായും അം​ഗങ്ങൾ ഛേദിക്കപ്പെട്ടും ക്രൂരമായി കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിക്ക് നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്. സിബിഐ അന്വേഷണവും റീ പോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടാണ് ഇവർ സുപ്രീംകോടതിയെ സമീപിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സർക്കാരിന് പ്രത്യേക താത്പര്യങ്ങളുണ്ടെന്നും കുടുംബം പറഞ്ഞു.

 

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിവസങ്ങളായി വീടിന് മുന്നിൽ സമരത്തിലാണ് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണം എന്നതിനൊപ്പം റീ പോസ്റ്റ്‌മോര്‍ട്ടവും കുടുംബം ആവശ്യപ്പെടുന്നത്. യഥാർഥ പ്രതികളെ ശിക്ഷിക്കണം, അതിലൂടെ മകൾക്ക് നീതി ലഭിക്കണം. അതുവരെ നിയമ പോരാട്ടം തുടരും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. 

 

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും യഥാർഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും പറഞ്ഞു. ഇതിനിടെ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ആവശ്യമായ നിയമ സഹായം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

 

കഴിഞ്ഞ മാസം 26നാണ് ഡല്‍ഹി സംഗംവിഹാര്‍ സ്വദേശിയായ 21കാരിയെ കാണാതായത്. അന്നു രാവിലെ ജോലിക്കു പോയ റാബിയ രാത്രിയായിട്ടും തിരിച്ചുവന്നിരുന്നില്ല. പിറ്റേന്ന് ഹരിയാനയിലെ ഫരീദാബാദിലെ സൂരജ്കുണ്ഡിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ 50ഓളം മുറിവുകളുണ്ടായിരുന്നു. സ്തനങ്ങൾ മുറിച്ചുമാറ്റിയ നിലയിലും സ്വകാര്യ ഭാ​ഗങ്ങൾ കുത്തിക്കീറി വികൃതമാക്കിയ നിലയിലുമായിരുന്നു. 

 

അതേസമയം, ബലാത്സംഗം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ ശേ​ഷം കാ​ളി​ന്ദി കു​ഞ്ച്​ പൊ​ലീ​സ്​ സ്റ്റേഷനിൽ കീ​ഴ​ട​ങ്ങിയ, പെൺകുട്ടിയുടെ ഭർത്താവെന്ന് പറയുന്ന നിസാ​മു​ദ്ദീ​ൻ എ​ന്ന​യാ​ളുടെ അ​റസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ആവർത്തിക്കുന്നു. 

 

എന്നാൽ ഈ വാദം കുടുംബം തള്ളുന്നു. ഇയാൾ റാബിയയുടെ ഭർത്താവല്ലെന്നും അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. കല്യാണം നടന്നതു സംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാൻ പൊലീസിനോ അവർ പ്രതിയെന്ന് പറയുന്ന ആൾക്കോ സാധിച്ചിട്ടില്ല. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കേസ് ​​വഴി തിരിച്ചുവിടുകയാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. 

 

റാബിയ സെയ്ഫി ജോലി ചെയ്യുന്നത് ഡല്‍ഹിയിലാണ്. എന്നാല്‍ മൃതദേഹം ഹരിയാനയില്‍ നിന്നാണ് ലഭിച്ചതെന്നും ഇവിടെ റാബിയയെ എത്തിച്ചത് ആരാണെന്നറിയണമെന്നുമാണ് കുടുംബം പറയുന്നത്. ഇവിടുത്തെ ഒരു കുറ്റിക്കാട്ടിൽ നിന്നാണ് ഫരീദാബാദ് പൊലീസ് റാബിയയുടെ മൃതദേഹം കണ്ടെടുത്തത്. കേസിലെ പ്രതിയായ, യുവതിയുടെ ഭര്‍ത്താവെന്ന് പൊലീസ് പറയുന്ന ആള്‍ ഡല്‍ഹി കാളിന്ദികുജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങുന്നത്. ഇങ്ങനെ നിരവധി ദുരൂഹതകൾ റാബിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.  

 

21കാരി റാബിയ സെയ്ഫിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത് രണ്ട് മേലുദ്യോഗസ്ഥരാണെന്ന് ബന്ധുക്കള്‍  ആരോപിച്ചിരുന്നു. ഇവർ ഒളിവിലാണെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങളും മൊഴിയും മുഖവിലയ്ക്കെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. മറിച്ച്, കേസിൽ കീഴടങ്ങിയ ഭർത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്രതിയെന്നും മറ്റാരും ഇല്ലെന്നുമാണ് പൊലീസിന്റെ വാദം.

 

മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് തന്നെ സംശയമുള്ള മേലുദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി സം​ഗം വിഹാർ പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും അത് സ്വീകരിക്കാൻ അവർ തയാറായില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. അന്ന് രാത്രി കീഴടങ്ങിയെന്നു പറയുന്ന പ്രതിയെ പിറ്റേന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യേണ്ട പൊലീസ് ഇത്രയും ദിവസമായിട്ടും ഇതിനു തയ്യാറായിട്ടില്ലെന്നും അവർ പറയുന്നു. 

 

ലജ്പത് ന​ഗർ ജില്ലാ മജിസ്ട്രേറ്റിനും കൊലയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലായിരുന്നു റാബിയ ജോലി നോക്കിയിരുന്നത്. നാല് മാസം മുമ്പാണ് റാബിയ ഇവിടെ നിയോ​ഗിക്കപ്പെട്ടത്. ഇവിടെ കോടിക്കണക്കിനു രൂപ സൂക്ഷിക്കുന്ന ഒരു രഹസ്യ അറയുണ്ടെന്നും ദിവസവും കൈക്കൂലിയായി ലഭിക്കുന്ന മൂന്നും നാലും ലക്ഷം രൂപ അറയിലേക്കാണ് മാറ്റുന്നതെന്നും റാബിയ തന്നോടും ഭാര്യയോടും വെളിപ്പെടുത്തിയിരുന്നതായി പിതാവ് സമീദ് അഹമ്മദ് പറഞ്ഞിരുന്നു. 

 

എന്തിനാണ് റാബിയയെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയതെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇത്രയും ഹീനമായൊരു കൂട്ടബലാത്സം​ഗക്കൊല നടന്നിട്ടും അതിൽ മുഖ്യധാരാ മാധ്യമങ്ങളും പാർട്ടികളും സ്ത്രീപക്ഷവാദികളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും വിവിധ സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു. 

September 13, 2021, 11:11 am

Advertisement

Advertisement