17 Thursday
October , 2019
4.19 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ലാഭമില്ല, എയർ മാത്രം ബാക്കി; എയർ ഇന്ത്യയെ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നു

October 09, 2019, 18:18 pm

ആകാശപ്പറക്കലിനിടെ നഷ്ടത്തിന്റെ പടുകുഴിയിൽ വീണ എയർ ഇന്ത്യയെ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇതിനുള്ള താൽപര്യപത്രം ക്ഷണിച്ചു. എയര്‍ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് നീക്കം. ഇതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 1.05 ട്രില്യണ്‍ (1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടൽ.

 

കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാല്‍ 2018ല്‍ വീണ്ടും 2018ല്‍ 1658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019ല്‍ നഷ്ടം 4330 കോടി രൂപയായി. നിലവില്‍ 128 വിമാനങ്ങളാണ് എയർ ഇന്ത്യക്കുള്ളത്. 2018 മാര്‍ച്ച് വരെ 55,000 കോടിയോളമായിരുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 2019 മാര്‍ച്ചിലേക്കെതിയപ്പോള്‍ 58,351.93 കോടിയായി ഉയർന്നു. ഈ സാഹചര്യത്തിലാണ് കമ്പനി വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്.

 

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി 2018 ല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്പന ശ്രമം പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. എന്നാൽ വ്യാമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പിക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമന്നാണ് സർക്കാർ വിലയിരുത്തൽ.

 

നിലവില്‍ 2,500 കോടി മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ നേതൃത്വത്തിലാണ് ഓഹരി വില്‍പ്പന. ധനമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.‌ 2017ലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.

October 09, 2019, 18:18 pm

Advertisement