25 Saturday
January , 2020
4.04 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

അവശേഷിക്കുന്ന സംസ്ഥാനങ്ങളിലും ​ഗോഹത്യാ നിരോധനം നടപ്പാക്കുമെന്ന് പശു കമ്മീഷൻ ചെയർമാൻ

September 11, 2019, 12:25 pm

കൂടുതൽ സംസ്ഥാനങ്ങളിൽ ഗോവധം നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ പശു കമ്മീഷൻ ചെയർമാൻ. ഇപ്പോൾ ​ഗോവധം നിയമവിധേയമായ എല്ലാ സംസ്ഥാനങ്ങളിലും അധികം താമസിയാതെ തന്നെ പശുക്കളെ അറുക്കുന്നതിന് വിലക്ക് കൊണ്ടുവരുമെന്ന് കമ്മീഷൻ ചെയർമാൻ വല്ലഭ് കതിരിയ അറിയിച്ചു.

 

"ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സങ്കലനത്തിലൂടെ പശുവിനെ സാമൂഹിക പരിഷ്കരണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റാനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്." കതിരിയ പറഞ്ഞു. ഗോരക്ഷകർ പശുക്കളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒറ്റപ്പെട്ട ചില ആൾക്കൂട്ട ഹത്യകൾ നടന്നത് അനധികൃതമായി പശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണെന്നുമാണ് കതിരിയയുടെ വാദം.

 

തദ്ദേശീയമായ ഉയർന്ന പാലുൽപാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചു കൊണ്ടുവരാനും പദ്ധതിയുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ജൈവവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിലൂടെ കൃഷിയുടെ ചെലവ് വലിയ തോതിൽ കുറയ്ക്കാനാകുമെന്നും  കതിരിയ 'ഇന്ത്യ സ്‌പെൻഡി'നു നൽകിയ അഭിമുഖത്തിൽ കതാരിയ അഭിപ്രായപ്പെട്ടു.

 

2019 ഫെബ്രുവരിയിലാണ് പശുക്കളുടെ ക്ഷേമത്തിനെന്ന പേരിൽ കേന്ദ്ര സർക്കാർ കമ്മീഷൻ സ്ഥാപിക്കുന്നത്. 'രാഷ്ട്രീയ കാമധേനു ആയോഗ്' കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ മാടുകളുടെ സംരക്ഷണമാണ് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ അവകാശവാദം. ആർഎസ്എസിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കതിരിയ മുൻകാലങ്ങളിൽ ഗുജറാത്തിലെ ഗോ സേവാ ആയോഗിന്റെ ചെയർമാനായിരുന്നു.

 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പശുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങളിൽ ​ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ പശുക്കളുമായി ബന്ധപ്പെട്ട 133 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 50ലധികം പേർക്ക് ജീവൻ നഷ്ടമായി. 290 പേർക്ക് മർദനങ്ങളിൽ ഗുരുതര പരിക്കുകളേറ്റു. 2014 നു ശേഷമാണ് ഇതിൽ 98 ശതമാനം അക്രമങ്ങളും നടന്നിട്ടുള്ളത്. 2017ൽ ​രാജ്യമൊട്ടാകെ ​ഗോഹത്യ നിരോധനം ഏർപ്പെടുത്തിയെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാവുകയായിരുന്നു.

 

വിവിധ സംസ്ഥാനങ്ങളിൽ പല തരത്തിലുള്ള നിയമങ്ങളാണ് ഗോഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ കേരളം, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, സിക്കിം, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ബാധകമല്ല. വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ കാലികളെ കശാപ്പ് ചെയ്യുന്നത് രാജ്യമൊട്ടാകെ നിരോധിക്കാനുള്ള നീക്കത്തിന്റെ സൂചനയാണോ പശുകമ്മീഷൻ ചെയർമാന്റെ പ്രസ്താവനയെന്ന ആശങ്ക ബലപ്പെടുകയാണ്.

September 11, 2019, 12:25 pm

Advertisement