24 Monday
February , 2020
4.46 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ്


ന്യൂഡല്‍ഹി: ജാമ്യം കിട്ടിയ ശേഷം ഡല്‍ഹി വിടും മുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി നഗരം വിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വീണ്ടും ജുമാ മസ്ജിദിനു മുന്നിലെ പ്രതിഷേധക്കാർക്ക് ഊർജം പകരാൻ ആസാദ് എത്തിയത്. ഇന്നലെയാണ് കടുത്ത ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

 

ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നു പറഞ്ഞ അദ്ദേഹം ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളതെന്നും ചോദിച്ചു. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

 

സമാധാനപരമായ പ്രതിഷേധം ജനങ്ങളുടെ അവകാശമാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധത്തിന്റെ ശക്തി തെളിയിക്കാന്‍ അണിനിരന്ന് മുസ്‌ലിങ്ങള്‍ മാത്രമല്ല പ്രതിഷേധത്തിന് ഉള്ളതെന്ന് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മോദിയും കേന്ദ്രസര്‍ക്കാരും 1000 റാലി നടത്തുകയാണെങ്കില്‍ താന്‍ 1500 റാലികള്‍ നടത്തുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

 

24മണിക്കൂറിനുള്ളില്‍ ഡല്‍ഹി നഗരം വിടണമെന്നും നാല് ആഴ്ച്ചത്തേക്ക് തലസ്ഥാന നഗരിയില്‍ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നു രാത്രി ഒമ്പതിന് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.

January 17, 2020, 14:57 pm

Advertisement