25 Saturday
September , 2021
12.01 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ചന്ദ്രികവിലാസം 102 പൂജ കഴിഞ്ഞു


 

നായത്ത് ഫിലിം പ്രൊഡക്ഷൻസിന്റെ  ബാനറിൽ പരീത് എൻഎസ് നിർമിക്കുന്ന ചന്ദ്രികവിലാസം 102 സിനിമയുടെ പൂജ കഴിഞ്ഞു. ഗീതാ പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് മാളക്കാരൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് മുരളീകൃഷ്ണയാണ്. പ്രൊഡക്ഷൻ കൺട്രോളർ സൈജു വാതുക്കോടത്ത്.

 

സാജു നവോദയ, സാജൻ പള്ളുരുത്തി, ബിനു അടിമാലി, ശിവജി ഗുരുവായൂർ, പൊന്നമ്മ ബാബു തുടങ്ങിയവർക്കു പുറമേ ഏതാനും പുതുമുഖ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു.

 

ചന്ദ്രൻ എന്ന് അറിയപ്പെടുന്ന ഗുണ്ടാവിളയാട്ടം നടത്തി സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ.  ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ചന്ദ്രൻ ഒരു ലോഡ്ജിന് ഉടമസ്ഥൻ ആവുന്നു. തന്റെ കുത്തഴിഞ്ഞ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ തുടർന്ന്, ചന്ദ്ര വിലാസം എന്ന ലോഡ്ജിനെ  മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ചന്ദ്രന്റെ  ജീവിതത്തിൽ രണ്ടു സ്ത്രീകഥാപാത്രങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തിലൂടെ കാണുവാൻ സാധിക്കുന്നത്.

 

ചന്ദ്രിക വിലാസം  102 എന്ന സിനിമയിലൂടെ ഒരു വ്യക്തിയുടെ കയ്പേറിയ ജീവിത അനുഭവങ്ങളും  ഒപ്പം തന്നെ പ്രതീക്ഷയുടെ കിരണമായി എത്തുന്ന ജീവിതത്തിലെ മനോഹരമായ യാഥാർഥ്യങ്ങളുമാണ് വരച്ചുകാട്ടുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളം പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലാണ്.

 

ഹംസ കുന്നത്തേരി ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് അഫ്സൽ. മേക്കപ്പ് ഷിനു ഓറഞ്ച്, രഞ്ജിത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് മോളിക്കൻ.  സംഘട്ടനം ശങ്കർ. പൈലറ്റ് സൗണ്ട് റെക്കോർഡിങ് നിതിൻ ബി. മോളിക്കൻ. വസ്ത്രാലങ്കാരം അശ്വതി ഗിരീഷ്.ദീപു. പ്രൊഡക്ഷൻ മാനേജർ ആഷിഖ് ,അനിൽ അയ്യപ്പൻ, പിആർ എം കെ ഷെജിൻ ആലപ്പുഴ.

 

 

August 20, 2021, 23:01 pm

Advertisement

Advertisement