ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ചെർപ്പുളശ്ശേരി സ്വദേശി ജിദ്ദയിൽ മരിച്ചു. സലിം മാട്ടറ (61) ആണ് താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിച്ചത്. 32 വര്‍ഷമായി കുടുംബത്തോടൊപ്പം ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന സലിം മാട്ടറ നിസാന്‍ സ്പെയര്‍ പാർട്സിൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
എംഇഎസ്, കൈരളി തുടങ്ങിയ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാള്‍, ഭാര്യ: ആയിഷാബി, മക്കള്‍: നൂറ, ലൈല, ആമിര്‍. മരുമക്കള്‍: നഹാസ് (ദുബയ്), ഹിജാസ് (ബഹ്റൈന്‍). സഹോദരങ്ങള്‍ സൈഫു, സുഹൈല്‍, റുബീന, ആസ്യ.
March 25, 2020, 16:24 pm