20 Monday
January , 2020
5.34 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി

December 10, 2019, 17:12 pm

ആസിഡ് ആക്രമണത്തിന്റെ ഭീകരതയും ഇരയുടെ ചെറുത്തുനിൽപ്പും പോരാട്ടവീര്യവും വരച്ചുകാട്ടുന്ന ബോളിവുഡ് ചിത്രം ചാപാക് ട്രെയിലർ പുറത്തിറങ്ങി. ഡൽഹിയിലെ ആസിഡ് ആക്രമണ ഇരയും ആക്ടിവിസ്റ്റുമായ ലക്ഷ്മി അ​ഗർവാളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയാവുന്നത് തൊട്ട് പൊള്ളി വികൃതമായ മുഖംകണ്ട് അലറിക്കരഞ്ഞുപോവുന്ന ഇരയുടെ ദയനീയത ദീപികയിൽ ഭദ്രമാണെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.

 

നീതിക്കു വേണ്ടിയുള്ള നിയമപോരാട്ടങ്ങളിലേക്കാണ് സിനിമ കാണികളെ പിന്നീട് കൂട്ടിക്കൊണ്ടുപോവുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആസിഡ് ആക്രമണ ഇര ജീവിതത്തിലുടനീളം സങ്കടത്തിൽ കഴിയണമെന്ന സമൂഹത്തിന്റെ തെറ്റിദ്ധാരണകളെ പ്രിയങ്കയുടെ കഥാപാത്രം ചോദ്യം ചെയ്യുന്ന നിമിഷവും ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സന്തോഷം വന്നാൽ താൻ പിന്നെ എന്തു ചെയ്യണമെന്നാണ് ചിരിക്കുന്നതു ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോടു കഥാപാത്രം മറുചോദ്യമെറിയുന്നത്.

 

ഇതുവരെ ചെയ്തതിൽ വച്ചേറ്റവും ദുഷ്കരമായ വേഷമാണ് ചാപാക്കിലേതെന്നാണ് പ്രിയങ്കയുടെ പക്ഷം.

 

2010 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. രൺവീർ സിങ്ങുമായി വിവാഹം കഴിഞ്ഞ ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിനൊപ്പം പ്രിയങ്കയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായി. വിക്രാന്ത് മാസിയും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. മേഘ്ന ​ഗുൽസാറാണ് സംവിധാനം. അതിക ചൗഹാനൊപ്പം മേഘ്ന ​ഗുൽസാറും രചനയിൽ പങ്കാളിയായി. 

December 10, 2019, 17:12 pm

Advertisement