29 Sunday
November , 2020
1.26 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും


 

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തിൽ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

 

 

വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയർ നവീകരണം പൂർത്തിയാക്കിയത്. ആംഫി തിയറ്റർ, കരിങ്കൽ പാതകൾ, ഡോമുകൾ, അലങ്കാര വിളക്കുകൾ, ചുറ്റുമതിൽ-നടപ്പാത നവീകരണം, പെയിന്റിങ് ജോലികൾ, ദിശാ സൂചകം, അറിയിപ്പ് ബോർഡുകൾ, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാളുകൾ, പ്രവേശന കവാടം, പ്രതിമകൾ-മരങ്ങൾ,-ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ എന്നിവയ്ക്ക് സ്പോട്ട്ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഇലക്ട്രിക് പ്രവൃത്തികൾ തുടങ്ങിയവയാണ് നടപ്പാക്കിയത്.

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നിർവഹണം നടത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, എം.കെ മുനീർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ രാഘവൻ എംപി, ജില്ലാ കലക്ടർ സാംബശിവറാവു തുടങ്ങിയവർ പങ്കെടുക്കും.

 

 

വിനോദ സഞ്ചാര വകുപ്പിന്റെ 'ഗ്രീൻ കാർപെറ്റ്' പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ അനുവദിച്ച 99.36 ലക്ഷം ഉപയോഗിച്ചാണ് വടകര സാന്റ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം നവീകരിച്ചത്.

 

സിറ്റിംഗ് സ്റ്റോൺ ബെഞ്ച്, വാട്ടർ കിയോസ്‌ക്, സിസിടിവി, പബ്ലിക് അഡ്രസിങ് സിസ്റ്റം, റസ്റ്റ് റൂം നവീകരണം, സോളാർ ലൈറ്റ്, കുട്ടികളുടെ പാർക്ക്, കളിക്കാനുള്ള ഉപകരണങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, ലൈഫ് ഗാർഡുമാരുടെ സുരക്ഷാ ഉപകരണം സൂക്ഷിക്കാനുള്ള മുറി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ റൂഫിങ് നവീകരണം, ചുറ്റുമതിൽ, ഡസ്റ്റ് ബിൻ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്.

 

സാന്റ് ബാങ്ക്സ് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ, കെ മുരളീധരൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും.

 

 

October 21, 2020, 09:08 am

Advertisement

Advertisement