17 Thursday
October , 2019
3.29 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ അനസ്തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു; പ്രതിഷേധം

October 08, 2019, 16:25 pm

കോഴിക്കോട്​: ശസ്​ത്രക്രിയയ്ക്കായി അനസ്​തേഷ്യ നൽകിയ മൂന്നു വയസുകാരൻ​ മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പിൽ രാജേഷ്- ആതിര ദമ്പതികളുടെ മകൻ അനയ് ​ആണ്​ മരിച്ചത്​. കോംട്രസ്​റ്റ്​ കണ്ണാശുപത്രിയിലാണ് സംഭവം. 

 

ഞായറാഴ്​ച കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ ചീള്​ കയറുകയായിരുന്നു. തിങ്കളാഴ്​ച രാവിലെയാണ് രക്ഷിതാക്കൾ കുഞ്ഞിനെയും കൊണ്ട്​ ആശുപത്രിയിൽ എത്തിയത്​. കുഞ്ഞിനെ പരിശോധിച്ച ഡോക്​ടർമാർ ഉടൻ ശസത്രക്രിയ നടത്തണമെന്ന്​ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക്​ 12ഓടെ കുട്ടിയെ കൊണ്ടുപോയി അനസ്​തേഷ്യ നൽകിയതോടെ ചുണ്ട്​ നീലിച്ച്​ കോടുകയും ശരീരത്തിൽ ഓക്​സിജ​ന്റെ അളവ്​ കുറയുകയുമായിരുന്നെന്ന്​ ബന്ധുക്കൾ പറഞ്ഞു.

 

എന്നാൽ കുട്ടിക്ക്​ എന്ത്​ സംഭവിച്ചുവെന്ന്​ അറിയിക്കാതെ ഗുരുതരമാണ്​ എന്നായിരുന്നു ആശുപത്രി അധികൃതരുടെ ഭാഷ്യം. കുട്ടിയുടെ ആരോ​ഗ്യനില പരി​ഗണിക്കാതെയാണ് അനസ്തേഷ്യ നൽകിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് അധികൃതർ തന്നെ നേരിട്ട്​ മിംസ്​ ആശുപത്രിയിലേക്ക്​ കുട്ടിയെ മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. 

 

ഉച്ചയ്ക്ക്​ ഒരുമണിയോടെയാണ്​ മിംസിലേക്ക്​ മാറ്റിയത്​. കോംട്രസ്​റ്റിൽ നിന്ന്​ മിംസിൽ എത്തുമ്പോഴേക്കും കുഞ്ഞ്​ മരിച്ചിരുന്നു. തുടർന്ന്​ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ എത്തിച്ച്​ ഇന്ന് പോസ്​റ്റ്​മോർട്ടം ന‌ട‌ത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകി. 

 

അതേസമയം, അനസ്​തേഷ്യ കൊടുത്തതിലെ പിഴവ്​ മൂലം കുഞ്ഞ്​ മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കോംട്രസ്​റ്റ്​ ആശുപത്രിക്ക്​ മുമ്പിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. വിലാപയാത്രപോലെ ആംബുലൻസിൽ മൃതദേഹവുമായി എത്തിയ ബന്ധുക്കൾ ആശുപത്രിക്ക്​ പുറത്ത്​ തടിച്ചുകൂടി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച പൊലീസ്​ ആശുപത്രിക്ക്​ മേൽ നരഹത്യക്കുറ്റം ചുമത്തുമെന്ന്​ ബന്ധുക്കൾക്ക്​ ഉറപ്പ്​ നൽകിയതോടെയാണ് പ്രതിഷേധം അയഞ്ഞത്. 

October 08, 2019, 16:25 pm

Advertisement