14 Thursday
November , 2019
5.34 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

‌ഫുട്ബോൾ വാങ്ങാൻ യോ​ഗം ചേർന്ന് കുട്ടിക്കൂട്ടം; 'മിഠായി വാങ്ങുന്ന പണം മാറ്റിവയ്ക്കണം കെട്ടോ' (വീഡിയോ)

November 07, 2019, 12:16 pm

കോഴിക്കോട്: തെങ്ങിൻ മടൽ സ്റ്റാന്റും അതിൽ കമ്പ് ഒടിച്ച് മടങ്ങി കുത്തിവച്ച് മൈക്കാക്കിയും കസേരകൾ നിരത്തി വേദിയൊരുക്കിയും എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ഈ കൂട്ടിക്കൂട്ടത്തിന്റെ യോ​ഗം കാണുമ്പോൾ നമ്മൾ പറഞ്ഞുപോകും എജ്ജാതി കൂട്ടായ്മ, സംഘാടനം... കാൽപ്പന്ത് വാങ്ങാനായി യോ​ഗം വിളിച്ച് പിരിവ് നടത്താനുള്ള കാര്യം ചർച്ച ചെയ്യുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ തരം​ഗമായിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവച്ചത്.‌

 

പത്തോളം കുട്ടികൾ മുന്നിൽ നിരന്നിരിക്കുന്നു. വേദിയിൽ കൂട്ടായ്മയുടെ സെക്രട്ടറിയും പ്രസിഡന്റും. സ്വന്തമായി പറയാനുള്ളത് പറഞ്ഞിട്ടു പോകാതെ യോ​ഗത്തിനെത്തിയിരിക്കുന്ന എല്ലാവരുടേയും അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വിയോജിപ്പുകൾക്കും അവസരം നൽകുന്നു. ഇനിയും ആളുകൾ എത്താനുണ്ടെന്നും ഇപ്പോൾ താൽക്കാലികമായി നമ്മൾ നടത്തുകയാണെന്നും പ്രസിഡന്റ് അദിൻ പറയുന്നു. ഇനിയെല്ലാ ഞായറാഴ്ചയും ഇങ്ങനെ മീറ്റിങ് ഉണ്ടാവുമെന്നും പ്രസിഡന്റ് ​ഔദ്യോ​ഗികമായി അറിയിക്കുന്നു.

 

യോ​ഗത്തിന്റെ ലക്ഷ്യം അറിയിച്ച ശേഷം സെക്രട്ടറിയെ വിളിക്കുന്നു. സെക്രട്ടറി എത്തി മറ്റൊരു കുട്ടിയെ സംസാരിക്കാൻ വിളിക്കുന്നു. ഇനി തൊട്ട് ജഴ്സിക്കും പന്തിനും വേണ്ടി നമ്മൾ പിരിവിടുകയാണെന്നും എല്ലാ ഞായറാഴ്ചയുമാണ് പൈസ തരേണ്ടതെന്നും അവൻ പറയുന്നു. അടുത്തതായി കടന്നുവരുന്നത് ഒരു പെൺതാരം ആണ്. പല വട്ടം നമ്മൾ പന്തു വാങ്ങിയെങ്കിലും അത് പൊട്ടിപ്പോയെന്നും അതുകൊണ്ടാണ് നമ്മളിപ്പോൾ ഒത്തൂകുടിയിരിക്കുന്നതെന്നും അവൾ പറയുന്നു. അതിനാൽ എല്ലാവരും പൈസ ഇടണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ആ കുട്ടി സംസാരം അവസാനിപ്പിക്കുന്നത്. 

 

കുട്ടികളാണെങ്കിലും യാതൊരു കുട്ടിത്തവുമില്ലാതെ വളരെ ചടുലവും കിടിലവുമാണ് ഇവരുടെ സംസാരവും യോ​ഗവും. ആർക്കെങ്കിലും ഈ തീരുമാനത്തിൽ എതിർപ്പുണ്ടോയെന്ന് സെക്രട്ടറി ചോദിക്കുമ്പോൾ ഇല്ലായെന്ന് ഏകസ്വരത്തിൽ എല്ലാവരും പറയുന്നു. കൈയടിക്കുന്നു. തിങ്കൾ തൊട്ട് ശനി വരെ മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ചിട്ടാണ് നമ്മളിത് വാങ്ങാൻ പോവുന്നത്. ഇനി നിങ്ങൾ മിഠായി വാങ്ങേണ്ട. പല്ലൊക്കെ ചീത്തയാകും എന്നും സെക്രട്ടറി അഭിപ്രായപ്പെടുന്നു. ഇതിനും യാതൊരു എതിർപ്പും മിഠായിക്കൊതിയുടെ പ്രായത്തിലും ഈ കുട്ടികൾ കാണിക്കുന്നില്ല. തിങ്കൾ മുതൽ ശനി വരെയുള്ള അഞ്ച് ദിവസം രണ്ട് രൂപ വച്ച് മാറ്റിവച്ചാൽ പത്ത് രൂപ കിട്ടുമെന്നും പ്രസിഡന്റ് പറയുന്നു.

 

അതിനു ശേഷം മിടുക്കരായ കുട്ടികളെ ആദരിക്കലാണ്. നന്നായി കളിക്കുകയും മികച്ച രീതിയിൽ വല കാക്കുകയും ചെയ്യുന്ന താരത്തിനുള്ള പൊന്നാടയണിയിക്കൽ കണ്ട് ചിരി വരുമെങ്കിലും വലിയവരെ വെല്ലുന്ന സംഘാടന മികവ് കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ നിന്ന് ഇവരോടുണ്ടാകുന്ന ബഹുമാനത്തിന് അതിരുണ്ടാവില്ല. പ്ലാസ്റ്റിക് കവറാണ് പ്രതീകാത്മക പൊന്നാടയായി അണിയിക്കുന്നത്. തുടർന്ന് അവന് സംസാരിക്കാൻ അവസരം നൽകുന്ന സെക്രട്ടറി, ഈ കുട്ടിക്ക് സംസാരിക്കുമ്പോൾ ചെറിയ തെറ്റൊക്കെ വരും കെട്ടോ, ആരും കളിയാക്കരുതെന്നും ചിരിക്കരുതെന്നും പറഞ്ഞ് ആത്മവിശ്വാസം നൽകുകയും ചേർത്തുപിടിക്കുകയും ചെയ്യുമ്പോൾ ആരും നമിച്ചുപോവും ഈ കുട്ടികളെ.

 

​കാൽപ്പന്തു കളിയോടുള്ള ​​നാട്ടിൻപുറത്തെ കുട്ടികളുടെ അഭിനിവേശവും അത് വാങ്ങാനായി മറ്റാരെയും ആശ്രയിക്കാതെ പിരിവെടുക്കാനും അതിന് യോ​ഗം ചേരാനുമുള്ള ധിഷണാപരമായ കഴിവും കണ്ട് നിരവധി പേരാണ് ആശംസകളും സ്നേഹവായ്പകളുമായി രം​ഗത്തെത്തിയിട്ടുള്ളത്. നാട്ടിൻപുറത്തെ നന്മ നിറഞ്ഞ കുഞ്ഞു സൗഹൃദ കൂട്ടത്തെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാവിയിലെ വാഗ്ദാനങ്ങളാണ് നിങ്ങളെന്നും വീഡിയോ കണ്ടവർ പറയുന്നു. 

November 07, 2019, 12:16 pm

Advertisement