12 Wednesday
May , 2021
7.45 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

​ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകൾ പുറത്തുവിട്ടു


ന്യൂഡൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

 

കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌‌‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. 

 

ഈ സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ 40തോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവിട്ടിരുന്നു. എന്നാൽ ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിരുന്നില്ല.

 

വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്. 1975നു ശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്.

February 19, 2021, 10:52 am

Advertisement

Advertisement