19 Saturday
September , 2020
11.51 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കൊറോണ വൈറസ് ചൈനീസ് ലാബിൽ വികസിപ്പിച്ചത്; തെളിവു നൽകാമെന്ന് ചൈനീസ് ​ഗവേഷക


 

 

കൊറോണവൈറസ് ചൈനയിലെ വുഹാൻ ലബോറട്ടറിയിൽ വികസിപ്പിച്ചതാണെന്നും ഇതുസംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ നൽകാമെന്നും ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. നോവൽ കൊറോണ വൈറസിനെക്കുറിച്ച് കഴിഞ്ഞവർഷം മുതൽ ​ഗവേഷണം നടത്തുന്ന ഡോ. ലി മെങ് യാൻ ആണ് വീഡിയോ അഭിമുഖത്തിൽ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കൊറോണവൈറസ് ലാബിൽ വികസിപ്പിച്ചതാണോയെന്നതിന്റെ തെളിവുകൾ തേടിയാണ് ഡോ. ലി മെങ് യാൻ ​ഗവേഷണം നടത്തിയത്.

 

ലോകമാകെ കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് പൊറുതിമുട്ടുകയും വൈറസിനെതിരേ വാക്സിൻ കണ്ടെത്തുന്നതിനായി ​പരീക്ഷണങ്ങൾ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചൈനീസ് ​ഗവേഷകയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

 

വുഹാനിലെ വെറ്റ്മാർക്കറ്റിലാണ് ആദ്യമായി കൊറോണവൈറസ് കണ്ടെത്തിയതെന്ന ചൈനീസ് വാദം തെറ്റാണെന്നും ഇവ വുഹാൻ ലെവൽ 4 ലാബിൽ നിന്ന് അബദ്ധത്തിൽ ചാടിപ്പോയതാണെന്നും റിപോർട്ടുകളുണ്ടായിരുന്നു. കാനഡയിലെ വിന്നിപെ​ഗ് ലാബിൽ നിന്ന് ദമ്പതികളായ ചൈനീസ് വൈറളോജിസ്റ്റുകൾ കൊറോണ വൈറസിനെ കടത്തിക്കൊണ്ട് വന്ന് വുഹാൻ ലാബിലെത്തിക്കുകയായിരുന്നുവെന്ന് ന്യൂസ്ടാ​ഗ് ലൈവ് ജൂൺ 18ന് റിപോർട്ട് ചെയ്തിരുന്നു.  

 

 

വിന്നിപെ​ഗ് ലാബിലെ അതീവസുരക്ഷാകേന്ദ്രത്തിൽ അതിക്രമിച്ചു കയറി കൊറോണ വൈറസ് അടക്കം അപകടകാരികളായ വൈറസുകളെ അപഹരിച്ച ചൈനീസ് ​​ഗവേഷകരെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കാനഡയിൽ നിന്ന് ചൈനയിലേക്ക് ദുരൂഹമായ പാഴ്സലുകൾ അയച്ചതിന്റെ രേഖകളും പുറത്തുവരികയുണ്ടായി.

 

എന്നാൽ ആരോപണം ചൈന തള്ളുകയായിരുന്നു. ചൈനീസ് ആർമിയുടെ നിർദേശപ്രകാരം ജൈവായുധമായി കൊറോണ വൈറസിനെ പരുവപ്പെടുത്തിയെടുക്കുകയാണ് വുഹാൻ ലാബിൽ ചെയ്തിരുന്നതെന്നാണ് ഇതുസംബന്ധിച്ച നിരവധി റിപോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ഇതു ശരിവയ്ക്കുന്നതാണ് ചൈനീസ് വൈറോളജിസ്റ്റായ ഡോ. ലി മെങ് യാന്റെ വെളിപ്പെടുത്തൽ.

 

കൊറോണവൈറസിനു പിന്നാലെയുള്ള അന്വേഷണത്തെ ചൈന ഏതുരീതിയിലും നേരിടുമെന്ന ഘട്ടത്തിൽ താൻ‌ അമേരിക്കയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് ഡോ. ലി മെങ് യാൻ നൽകുന്ന വിശദീകരണം.

 

 

വുഹാനിലെ ന്യൂമോണിയയെക്കുറിച്ച് ​അന്വേഷിച്ച താൻ കൊറോണ വൈറസിനെക്കുറിച്ച് അറിഞ്ഞെന്നും എന്നാൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോൾ ഇതേക്കുറിച്ച് ലോകാരോ​ഗ്യസംഘടന പ്രതികരിച്ചില്ലെന്നും ചൈനീസ് ​ഗവേഷക വ്യക്തമാക്കി. ലോകം നേരിടാൻ പോവുന്ന അപകടത്തെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയെങ്കിലും ചൈനീസ് അധികൃതർ ഇത് അവ​ഗണിക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാൻ പറയുന്നു.

 


വുഹാനിലെ വെറ്റ് മാർക്കറ്റ് ആണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന വാദം കണ്ണിൽ പൊടിയിടൽ ആണെന്നും അവർ വ്യക്തമാക്കി. ചൈനീസ് ഡിസീസ് കൺട്രോൾ സെന്ററിലെയും പ്രാദേശിക ഡോക്ടർമാരിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

 

മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് രോ​​ഗം വ്യാപിക്കുമെന്നും സാർസ്കോവ്-2 എന്ന കൊറോണ വൈറസ് വ്യാപനത്തെ ആർക്കും നിയന്ത്രിക്കാൻ ആവില്ലെന്നും ചൈനയ്ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ​ഗവേഷക വെളിപ്പെടുത്തി. പ്രകൃതിയിൽ നിന്നല്ല ഈ വൈറസ് ഉദ്ഭവിച്ചത്. ഇതിന്റെ ജനിതക ഘടനയുടെ ക്രമം വിരലടയാളം പോലെയാണ്. ഇവ വിലയിരുത്തിയാൽ നിങ്ങൾക്ക് ഇക്കാര്യം ബോധ്യപ്പെടും. ഇതെന്തുകൊണ്ടാണ് ചൈനീസ് ലാബിൽ നിന്നു വന്നതെന്നും എന്തുകൊണ്ടാണ് അവർ മാത്രമാണ് ഇതു നിർമിച്ചതെന്നും ഈ തെളിവ് ഉപയോ​ഗപ്പെടുത്തി താൻ പറയുമെന്നും വീഡിയോ അഭിമുഖത്തിൽ അവർ പറയുന്നു.

 


വൈറസ് മഹാമാരിയുടെ അപകടത്തെക്കുറിച്ച് താൻ ലോകത്തോടു പറയാൻ നോക്കിയപ്പോൾ ചൈനീസ് അധികൃതർ തന്നെ നിശ്ശബ്ദയാക്കാൻ ശ്രമിച്ചെന്നും ​ഗവേഷക ആരോപിച്ചു. ജീവശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവർക്കു പോലും ഇതു മനസ്സിലാവും. നിങ്ങൾക്കിത് വായിക്കാം. നിങ്ങൾക്കിത് പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ. വൈറസിന്റെ ഉറവിടമറിയുക എന്നത് ​ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതിനെ നാം തരണം ചെയ്തില്ലെങ്കിൽ അത് ഏവരുടെയും ജീവന് ഭീഷണിയാകുമെന്നും ഡോക്ടർ ലി മെങ് യാൻ മുന്നറിയിപ്പ് നൽകി.

 

കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചതോടെ ചൈനീസ് അധികൃതർ തന്നെ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ താൻ യുഎസിലേക്ക് കടക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തനിക്കെതിരേ അപവാദം പ്രചരിപ്പിക്കാനും താൻ ശേഖരിച്ച രേഖകൾ നശിപ്പിക്കാനും ചൈന ആളുകളെ നിയോ​ഗിച്ചിട്ടുണ്ടെന്നും ​ഗവേഷക വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.

 

വുഹാൻ ലാബിൽ നിന്ന് പുറത്തുചാടിയതാണ് കൊറോണ വൈറസെന്ന് യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപും ആരോപിച്ചിരുന്നു. ഇതിനു തന്റെ പക്കൽ തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. വുഹാനിലെത്തി പരിശോധന നടത്താൻ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം ചൈന നിരസിക്കുകയായിരുന്നു. വിഷയത്തിൽ ചൈനയോടൊപ്പം നിലയുറപ്പിക്കുന്ന ലോകാരോ​ഗ്യ സംഘടനയ്ക്കു നൽകിവന്നിരുന്ന ഫണ്ട് നിർത്തിവയ്ക്കാനും ട്രംപ് ഉത്തരവിടുകയുണ്ടായി.

 

അതേസമയം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ വൈറോളജിസ്റ്റായ ഡോ. യുവാൻ ഴിമിങ് ​ഗവേഷകയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

 

 

September 13, 2020, 21:54 pm

Advertisement

Advertisement