13 Friday
December , 2019
12.00 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിയമലംഘകരെ നിലയ്ക്കുനിർത്തുന്ന ചിന്നപ്പൊണ്ണ്

November 19, 2019, 15:25 pm

ചെന്നൈ: ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽ പ്രൊട്ടക്ഷൻ ഫോഴ്സിനെ സഹായിക്കാൻ തെരുവുനായയും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചുപോയ നായ ആണ് പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിയമലംഘകരെ കുരച്ചുവിരട്ടുന്നത്. ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയും കയറുകയും ചെയ്യുന്നവരെയും റെയിൽവേ പാളം മുറിച്ചുകടക്കുന്നവരുമൊക്കെ ചിന്നപ്പൊണ്ണ് എന്ന ഈ നായയുടെ വഴക്ക് കേൾക്കുന്നവരാണ്. നാട്ടുകാർക്ക് ചിരപരിചിതയായ ചിന്നപ്പൊണ്ണിനെ ഇപ്പോൾ റെയിൽവേ മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

 


ട്രെയിന്റ് ഫുട്ബോർഡിൽ ഇരുന്ന യാത്ര ചെയ്യുന്നവരെയും ചിന്നപ്പൊണ്ണ് കുരച്ചുപേടിപ്പിക്കാറുണ്ട്. അതേസമയം ഇതേവരെ റെയിൽവേ സ്റ്റേഷനിൽ മറ്റു പ്രശ്നങ്ങളൊന്നും നായ ഉണ്ടാക്കിയിട്ടില്ല. ആർപിഎഫ് സംഘത്തിന്റെ പട്രോളിങ്ങിന് അകമ്പടി സേവിച്ചും നിയമലംഘകരെ കുരച്ചുപേടിപ്പിച്ചും ചിന്നപ്പൊണ്ണ് പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ വിലസി നടക്കുകയാണ്.

November 19, 2019, 15:25 pm

Advertisement