24 Tuesday
November , 2020
5.21 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഇസ്‌ലാം സ്വീകരണം: രണ്ട് തവണ ഇന്റലിജന്‍സ് വിളിച്ചു; മറ്റു മതങ്ങളുടെ കാര്യത്തില്‍ ഈ 'കരുതല്‍' ഇല്ലല്ലോയെന്ന് ചിത്രലേഖ


ഷിയാസ് ബിന്‍ ഫരീദ് 

 

സിപിഐഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും സ്വമതത്തിലെ തൊട്ടുകൂടായ്മയും സഹിക്കാനാവാതെ ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയ കണ്ണൂരിലെ ദലിത് സാമൂഹിക പ്രവര്‍ത്തക ചിത്രലേഖയെ പിന്തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സി. തന്റെ ഇന്ന് രണ്ട് തവണ ഇന്റലിജന്‍സ് വിളിച്ചതായി ചിത്രലേഖ വെളിപ്പെടുത്തി. ഏതൊരു മതം സ്വീകരിക്കാനും പൗരന് ഭരണഘടന സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നുണ്ടെന്നിരിക്കെ ഇന്റലിജന്‍സ് വിളിച്ചതിനു പിന്നില്‍ സിപിഐമ്മിന്റെയോ ആര്‍എസ്എസിന്റെയോ കളികളാണെന്ന് ചിത്രലേഖ ന്യൂസ്ടാഗ് ലൈവിനോടു പറഞ്ഞു. ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് വിളിച്ചത്.

 

എന്തിനാണ് ഇസ്‌ലാമിലേക്ക് പോവുന്നതെന്ന് ചോദിച്ച ഉദ്യോഗസ്ഥര്‍, ഏത് പാര്‍ട്ടിയിലേക്കാണ്, ലീഗിലേക്കാണോ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്കാണോ പോവുന്നതെന്നും ചോദിച്ചു. മതമെന്താ പാര്‍ട്ടിയെന്താ എന്നുപോലും അറിയാത്ത ആളുകളാണോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെന്നും ചിത്രലേഖ ചോദിക്കുന്നു. മതം മാറാനോ അതേക്കുറിച്ച് ആലോചിക്കാനോ ഉള്ള അവകാശമില്ലേയെന്ന് തന്നെ വിളിച്ച ഉദ്യോഗസ്ഥനോട് താന്‍ ചോദിച്ചപ്പോള്‍, 'അവകാശങ്ങളൊക്കെയുണ്ട്, എന്നാലും ഞങ്ങള്‍ ഇതറിഞ്ഞിരിക്കണം, ഞങ്ങളുടെ ഡ്യൂട്ടിയാണ് ഇത്'- എന്നായിരുന്നു മറുപടി.

 

ക്രിസ്തുമതത്തിലേക്കും ഹിന്ദു മതത്തിലേക്കുമൊക്കെ മാറുന്ന എത്രയോ പേരുണ്ട്, അവരെയൊക്കെ ഇന്റലിജന്‍സ് വിളിക്കാറുണ്ടോയെന്നും ചിത്രലേഖ ചോദിക്കുന്നു. തന്റെ വീട്ടിലുള്ളവരുടെയെല്ലാം പേരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥന്‍, അവരെല്ലാവരും മതം മാറുന്നുണ്ടോ, അവരുടെ അഭിപ്രായം എന്താണെന്നും ആരെങ്കിലും നിങ്ങളെ സമീപിച്ചോ എന്നും അന്വേഷിച്ചു. അപ്പോള്‍, എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമില്ലേ എന്ന് താന്‍ തിരിച്ചു ചോദിച്ചെന്നും ചിത്രലേഖ പറഞ്ഞു.

 

ഇന്റലിജന്‍സിലെ എസ്‌ഐ ആണെന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് മതം മാറാന്‍ ആലോചിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിന്റെ കാരണവും താന്‍ പറഞ്ഞു. പിന്നെയും കുറെ കാര്യങ്ങള്‍ ചോദിച്ചെന്നും ചിത്രലേഖ പറഞ്ഞു. നേരത്തെ, താന്‍ സമരം നടത്തിയപ്പോള്‍ പലരും ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പടക്കമുള്ളവര്‍ തന്നെ സമീപിച്ച് 'ഒരേക്കര്‍ ഭൂമി തരാം, ക്രിസ്തു മതത്തിലേക്ക് വരൂ' എന്നാവശ്യപ്പെട്ടിരുന്നു. എന്നിട്ടുപോലും താന്‍ പോയില്ല. അതേക്കുറിച്ച് പത്രത്തില്‍ വാര്‍ത്തയും കൊടുത്തിരുന്നു. അപ്പോഴൊന്നും വിളിച്ച് യാതൊന്നും അന്വേഷിക്കാത്ത പൊലീസും ഇന്റലിജന്‍സുമാണ് ഇപ്പോള്‍ ഇസ്‌ലാമിലേക്ക് പോവാന്‍ ആലോചിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വിളിക്കുന്നത്.

 

ഇസ്‌ലാമിലുള്ളവരെ ഭീകരവാദികളെ പോലെ കാണുന്നത് എന്തിനാണെന്നും ചിത്രലേഖ ചോദിക്കുന്നു. കേന്ദ്ര ഇന്റലിജന്‍സാണോ സംസ്ഥാന ഇന്റലിജന്‍സാണോ വിളിച്ചതെന്നറിയില്ല. ഇനിയും അവര്‍ വിളിക്കുമെന്നുറപ്പാണ്. എന്തൊക്കെ പറഞ്ഞ് വിരട്ടിയാലും താന്‍ വിരളില്ല. ഭയപ്പെടില്ല. കൊലപാതക ശ്രമം പോലും മറികടന്ന് വന്നതാണ് താന്‍. ഒരിക്കലല്ലേ എല്ലാവരും മരിക്കൂ. ജനിച്ചാലൊരിക്കല്‍ എല്ലാവരും മരിക്കണം. ആത്മാഭിമാനത്തോടെ മരിക്കാന്‍ ഒരു പേടിയുമില്ല. തീരുമാനത്തില്‍ ഉറച്ചുനിന്നാണ് ശീലം. നിലപാടുകളിലൊരു മാറ്റവുമുണ്ടാക്കാന്‍ ആര്‍ക്കുമാവില്ല.

 

ആലോചിക്കുമ്പോള്‍ തന്നെ ഇങ്ങനെ... അപ്പോള്‍ തീരുമാനം ഉറപ്പിക്കുമ്പോള്‍ എന്താകും അവസ്ഥയെന്നും ചിത്രലേഖ ചോദിക്കുന്നു. താന്‍ ഇങ്ങനെയൊരു കാര്യം ആലോചിച്ചപ്പോള്‍ ഇതുവരെ മുങ്ങിയിരുന്ന ദലിത് സംഘടനകളൊക്കെ പൊങ്ങിവന്നെന്നും ചിത്രലേഖ പറഞ്ഞു. 'നിങ്ങളങ്ങനെ പോവരുത്, നമ്മള്‍ക്കൊരു ആളെ നഷ്ടമാവും, ഹിന്ദുമതം വിട്ട് പോവരുത്' എന്നൊക്കെയായിരുന്നു അവരുടെ ഉപദേശങ്ങള്‍. 'താനിത്രയൊക്കെ ആക്രമിക്കപ്പെട്ടിട്ടും നിങ്ങളെയാരെയും കണ്ടില്ല, ഇതുവരെ നിങ്ങളൊക്കെ എവിടെയായിരുന്നു' എന്നാണ് താനവരോട് ചോദിച്ചത്. ഹിന്ദുക്കളായിട്ടും അതേ ഹിന്ദുക്കള്‍ തന്നെ ദലിതരേയും ആദിവാസികളേയും കൊന്നു കൊലവിളിക്കുന്നു. അപ്പോഴൊന്നും നിങ്ങളുടെ നാവ് പൊന്താത്തത് എന്താണെന്നും താന്‍ ചോദിച്ചതായി ചിത്രലേഖ പറഞ്ഞു.

 

താനിനി എവിടെ പോയാലും പൊലീസ് തനിക്കു പിന്നാലെയുണ്ടാവും. കടയ്ക്കിറങ്ങിയാല്‍ പോലും പൊലീസ് പിന്തുടരുമെന്നറിയാം. ചിരിയാണ് വരുന്നത് ഇവരുടെ കാര്യമോര്‍ക്കുമ്പോള്‍. എന്തൊരു ഉത്സാഹമാണ് ഇവര്‍ക്ക്. എന്തൊരു കരുതലാണ് ഇവര്‍ക്കെന്നും ചിത്രലേഖ ചോദിക്കുന്നു. ആര്‍ക്കും പാര്‍ട്ടിയോ മതമോ മാറണമെങ്കില്‍ ഇന്റലിജന്‍സിന്റേയോ പൊലീസിന്റേയോ സര്‍ക്കാരിന്റേയോ ഒക്കെ സമ്മതപത്രം വാങ്ങണോ എന്നും ചിത്രലേഖ ചോദിച്ചു. 

 

കഴിഞ്ഞദിവസമാണ് താന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ വെളിപ്പെടുത്തിയത്. സിപിഐഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും തുടരുന്നതു കൊണ്ടാണ് ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞിരുന്നു. 20 വര്‍ഷത്തോളം സിപിഐഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയെങ്കിലും ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും ചിത്രലേഖ പറഞ്ഞിരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.

 

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഐഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തതു കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കപ്പെടുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വരികയും ചെയ്ത തന്നെ  പുതിയ സ്ഥലത്തും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഐഎം അതിക്രമങ്ങള്‍ തുടരുകയാണെന്നും ചിത്രലേഖ വ്യക്തമാക്കിയിരുന്നു. 

 

സുരക്ഷിതത്വവും നിര്‍ഭയത്വവും ഇസ്ലാമിലാണെന്ന് മനസിലാക്കിയാണ് ഇങ്ങനൊരു തീരുമാനമെന്നും ചിത്രലേഖ പറഞ്ഞിരുന്നു. ജാതിവിവേചനമില്ലാതെ എല്ലാവരേയും തുല്യരായി കാണുന്ന മതമാണ് ഇസ്ലാം. ഞാനും ഭര്‍ത്താവ് ശ്രീശ്കാന്തുമാണ് ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

November 18, 2020, 22:15 pm

Advertisement

Advertisement