25 Wednesday
November , 2020
5.24 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ്


ലക്‌നൗ: അസം മാതൃകയിൽ ഉത്തർപ്രദേശിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അസമിലേത് വളരെ പ്രധാനപ്പെട്ടതും ധീരവുമായി നടപടിയായിരുന്നെന്നും ആവശ്യം വരുമ്പോൾ യുപിയിലും പൗരത്വപട്ടിക നടപ്പാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

 

‘ആദ്യ ഘട്ടത്തില്‍ അസമില്‍ നടപ്പിലാക്കി. അവിടെ നടപ്പാക്കിയ രീതി ഞങ്ങള്‍ക്ക് മുന്നിലൊരു മാതൃകയാണ്. അവരുടെ അനുഭവം ഉപയോഗിച്ച് ഘട്ടം ഘട്ടമായി ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ കഴിയും. ദേശസുരക്ഷയെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്. പാവങ്ങളുടെ അവകാശങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ എന്‍ആര്‍സിക്കും കഴിയും‘- ആദിത്യനാഥ് പറഞ്ഞു.

 

ഇതിനിടെ, ഹരിയാനയില്‍ പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ, ഹൈക്കോടതി മുന്‍ ജഡ്ജി എച്ച് എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഖട്ടര്‍ ഹരിയാനയിലും എന്‍ആര്‍സി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.

 

കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച അസം പൗരത്വ പട്ടികയില്‍ നിന്നും 19,06,567 പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് സർക്കാർ നല്‍കിയിരിക്കുന്നത്. എന്നാൽ ഇത് അന്തിമലല്ലെന്നും ഇനിയും ആളുകളെ പുറന്തള്ളുമെന്നും റിപ്പോർട്ടുകളുണ്ട്.

September 16, 2019, 14:15 pm

Advertisement

Advertisement