14 Friday
August , 2020
4.45 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ


ന്യൂഡൽ​ഹി: പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ് ലിമിതര അഭയാർഥികൾക്കു പൗരത്വം ഉറപ്പുവരുത്തുന്ന പൗരത്വ ഭേദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ. കഴിഞ്ഞദിവസം 80നെതിരേ 311 വോട്ടുകൾക്കാണ് ബില്ല് ലോക് സഭ കടന്നത്. ബില്ലിനെ എതിർക്കുന്ന കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാർട്ടികൾക്കും മറ്റുമായി 112 വോട്ടുകളാണ് രാജ്യസഭയിലുള്ളത്. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേന തുടക്കത്തിൽ ബില്ലിനെ പിന്തുണച്ചെങ്കിലും പിന്നീട് നിബന്ധനകളോടെ ബില്ലിനെ എതിർക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 


245 അം​ഗ രാജ്യസഭയിൽ നിലവിൽ 238 അം​ഗങ്ങളാണുള്ളത്. ബില്ല് പാസാക്കണമെങ്കിൽ 120 വോട്ടുകളാണ് കേന്ദ്രസർക്കാരിന് വേണ്ടത്. 102 എംപിമാരാണ് എൻഡിഎയ്ക്ക് രാജ്യസഭയിലുള്ളത്. എഐഎഡിഎംകെ(11), ബിജെഡി(7), ജനതാ​ദൾ യുനൈറ്റഡ്(6)എന്നിവരുടെ പിന്തുണ കൂടിയുള്ളതിനാൽ രാജ്യസഭയിൽ ബില്ല് എളുപ്പത്തിൽ പാസാക്കാമെന്നാണ് മോദി സർക്കാരിന്റെ കണക്കുകൂട്ടൽ.

 

2014 ഡിസംബർ 31നു മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര അഭയാർഥികൾക്കാണ് പൗരത്വം നൽകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം ഉറപ്പുവരുത്തുന്ന കേന്ദ്ര നടപടി മറ്റൊരു വിഭജനത്തിനു കൂടിയാണ് വഴിവയ്ക്കുകയെന്നും ഭരണഘടനയുടെ ലംഘനമാണ് നടത്തുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു.

 

ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള പ്രതിഷേധമാണ് നടന്നുവരുന്നത്. ബിജെപി ഭരിക്കുന്ന ത്രിപുരയിൽ 48 മണിക്കൂർ സമയത്തേക്ക് എസ്എംഎസ്, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കടകൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള അക്രമങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്.

December 11, 2019, 08:03 am

Advertisement

Advertisement