30 Monday
March , 2020
3.34 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ഇനിയും സോഷ്യൽ മീഡിയയിൽ തനിച്ചിരുന്നു പ്രതിഷേധിക്കരുത്; തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചു-ഫർഹാൻ അക്തർ


സോഷ്യൽ മീഡിയയിൽ തനിച്ചിരുന്നു പ്രതിഷേധിക്കുന്ന സമയം അതിക്രമിച്ചെന്നു ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ. വ്യാഴാഴ്ച മുംബൈ ക്രാന്തി മൈതാനത്തു നടക്കുന്ന പ്രതിഷേധത്തിൽ തനിക്കൊപ്പം ഭാ​ഗമാവണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ഡിസംബർ 19ന് മുംബൈ ക്രാന്തി മൈതാനത്തു കാണാം. പ്രതിഷേധങ്ങൾ എന്തുകൊണ്ട് പ്രസക്തമാവുന്നുവെന്നതിന് കാരണമിതാ എന്നും ചൂണ്ടിക്കാട്ടിയ ഫർഹാൻ എൻആർസിയുടെയും പൗരത്വഭേദ​ഗതി നിയമത്തിന്റെയും ഭവിഷ്യത്തുകൾ വിശദമായി പ്രതിപാദിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്യുകയുണ്ടായി.

 

പ്രതിഷേധ പരിപാടി നടക്കുന്നതിനെക്കുറിച്ചു ആഹ്വാനം ചെയ്ത ട്വീറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കം ചെയ്ത ശേഷം ഇക്കാര്യത്തിൽ താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കശ്മീരിന്റെ മുഴുവൻ ഭാ​ഗവും ഇന്ത്യയുടേതാണെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഇത് ഇല്ലാതെ പോയത് താൻ ശ്രദ്ധിക്കാതെ പോയതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഫർഹാൻ അക്തർ കുറിച്ചു.

 

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ നടി സോനാക്ഷി സിൻഹയും രം​ഗത്തെത്തി. ഭരണഘടനയുടെ അവതാരിക പങ്കുവച്ചുകൊണ്ട് ഇതാണു നാമെന്നും നാമെന്താണോ അതു അനിവാര്യമായും തുടരണമെന്നും സോനാക്ഷി ട്വിറ്ററിൽ പങ്കുവച്ചു.

December 18, 2019, 14:57 pm

Advertisement