24 Tuesday
November , 2020
5.17 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

യുവാക്കൾ വഴിതെറ്റുമെന്ന്; കോഴിക്കോട് ചുവര്‍ ചിത്രത്തിന് നേരെ സിഐടിയു സദാചാര ആക്രമണം


കോഴിക്കോട്: ആളുകൾക്ക് നേരെയുള്ള സദാചാര ആക്രമണ വാർത്തകൾ നിരവധി കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ ചുവർചിത്രത്തിനു നേരെയാണ് സദാചാര ആക്രമണം ഉണ്ടായിരിക്കുന്നത്. അതും സിപിഐഎം തൊഴിലാളി സംഘടനയായ സിഐടിയു പ്രവർത്തകരുടെ വക.

 

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ചുവര്‍ചിത്രത്തിന് നേരെയാണ് സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം ഉണ്ടായത്. ചിത്രം വികൃതമാക്കിയ സിഐടിയു പ്രവര്‍ത്തകര്‍ ഇതിനു മുകളിൽ  ഈ മാസം 26ലെ ദേശീയ പണിമുടക്കിന്റെ പോസ്റ്ററുകളും ഒട്ടിച്ചു. ഒരു സ്കൂട്ടറിനു പിന്നിലെ ​ഗ്രാമഫോണിൽ നിന്നും ഒരു പക്ഷി പറന്നുപോവുന്ന ചിത്രമായിരുന്നു ഇത്.

ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് സിഐടിയുവിന്റെ ഈ വിചിത്ര സമീപനം. ഗുജറാത്തി സ്ട്രീറ്റില്‍ കഴിഞ്ഞ വര്‍ഷം കലാകാരന്മാർ മൂന്ന് ദിവസമെടുത്ത് വരച്ചുതീർത്ത ചിത്രമാണ് യാതൊരു വിലയും കൽപ്പിക്കാതെ സദാചാരത്തൊഴിലാളി യൂണിയൻ പ്രവർത്തകർ പോസ്റ്ററൊട്ടിച്ച് വികൃതമാക്കിയത്.

 

അതേസമയം, തന്റെ അനുമതിയോടെയാണ് ചിത്രം വരയ്ക്കാന്‍ അനുമതി നല്‍കിയതെന്ന് ചിത്രം വരച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉടമ വ്യക്തമാക്കി. എന്നാൽ ചിത്രത്തിന് മേല്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം കണ്ട് കുട്ടികളും യുവാക്കളും വഴിതെറ്റിപ്പോവുമെന്നാണ് പോസ്റ്റര്‍ ഒട്ടിച്ചതിനെ കുറിച്ചുള്ള സിഐടിയുക്കാരുടെ വാദം. 

 

കോഴിക്കോട് ബീച്ചിലെത്തുന്ന ചെറുപ്പക്കാർ പലപ്പോഴും സെൽഫിക്ക് പശ്ചാത്തലമാക്കുന്ന ചുവർചിത്രമാണിത്. കലയേയും കലാകാരന്മാരേയും അവരുടെ അധ്വാനത്തേയും അപമാനിക്കുന്നതാണ് സിഐടിയുക്കാരുടെ പ്രവൃത്തിയെന്നാണ് കലാസ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്. ​

 

കൊൽക്കത്തയിലെ ചിപ്ലി ബ്രദേഴ്സാണ് ചിത്രം വരച്ചത്. ഗുജറാത്തി സ്ട്രീറ്റിൽ തങ്ങൾ വരച്ച മറ്റു ചിത്രങ്ങളും ഇത്തരത്തിൽ നശിപ്പിക്കാൻ ഇടയുണ്ടെന്നാണ് ഇവരുടെ ആശങ്ക. അതേസമയം സിഐടിയു പ്രവര്‍ത്തകരുടെ സദാചാര നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കുലസ്ത്രീയേയും കുലപുരുഷനേയും പോലെ കുലത്തൊഴിലാളികളും ഉണ്ടായിരിക്കുന്നു എന്നാണ് ഒരാളുടെ പ്രതികരണം.

November 21, 2020, 11:35 am

Advertisement

Advertisement