29 Sunday
November , 2020
12.58 PM
livenews logo
flash News
'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ്

പത്മശ്രീ സി കെ മേനോൻ പ്രവാസികൾക്കിടയിലെ കാരുണ്യത്തിന്റെ ഉറവിടം


ജിദ്ദ: ഖത്തറിൽ തുടക്കംകുറിച്ച് സൗദിഅറേബ്യയിലെ വിവിധമേഖലകളിൽ വ്യാപിച്ചുകിടക്കുന്ന തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായിരുന്ന പത്മശ്രീ സികെ മേനോൻറെ നിര്യാണത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദഘടകം അനുശോചിച്ചു. പത്മശ്രീ സികെ മേനോൻറെ നിര്യാണത്തിലൂടെ പ്രവാസികളുടെതുടിപ്പ് അറിയുന്ന കാരുണ്യത്തിന്റെ ഉറവിടത്തെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചനചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 


പ്രമുഖ പ്രവാസി വ്യവസായിയും തൃശൂർ ജില്ല സൗഹൃദവേദി എൻ.ആർ.ഐ ബാങ്ക്ഡയറക്ടറും സൗഹൃദവേദി ഫാംസ് ആൻഡ് റിസോർട് ആദ്യകാലചെയർമാനും  നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായിരുന്നു സി.കെ. മേനോൻ.

 

ജാതി മത രാഷ്ട്രീയത്തിനതീതമായി ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യം ആയിരുന്നു അദ്ദേഹം. സൗദി അറേബ്യയിൽ കൊലക്കയർ കാത്തുകഴിഞ്ഞ നാലുപേരെ ദിയാധനം നൽകി ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച മനുഷ്യസ്നേഹിയായിരുന്നു സി കെ മേനോൻ. ഗൾഫ് യുദ്ധക്കാലത്ത് കുവൈത്തിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചെത്തിക്കാനും ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ പുനരധിവസിപ്പിക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്നു അദ്ദേഹം.

 

നിർധനരായ പെൺകുട്ടികൾക്ക് വേണ്ടി സമൂഹവിവാഹം  തൃശൂരിൽ ചേരിനിവാസികൾക്കായി നൂറു വീടുകൾ പണിതു നൽകിയതും കേരളസർക്കാരിന്റെ ലക്ഷംവീട് പദ്ധതിയിൽ ഭവനരഹിതർക്ക് വീടുകൾ വച്ചു നൽകിയതും സി.കെ.മേനോന്റെ ജീവകാരുണ്യപ്രവർത്തനരംഗത്തെ ചില ഉദാഹരണങ്ങൾമാത്രമാണെന്ന് തൃശൂർ ജില്ലാ സൗഹൃദവേദി വ്യക്തമാക്കി.  2006ൽ പ്രവാസി ഭാരതീയസമ്മാന്വും 2009ൽ പത്‌മശ്രീയും നൽകി രാജ്യം സികെ മേനോനെ ആദരിച്ചിരുന്നു.

 

വൈസ്ചെയർമാൻ സമീർ ചെറുതുരുത്തി അനുശോചനയോ​ഗത്തിൽ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ഉണ്ണിതെക്കേടത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. വേണു അന്തിക്കാട്, പാപ്പുജോസ്, മുഹമ്മദ്ഷിഹാബ്, മനോജ്ചാവക്കാട്, ഗോപാലകൃഷ്ണൻ, ഷിബു ചാലക്കുടി, അബ്ദുൽ മജീദ്, അനീസ് അഴീക്കോട് അനുസ്മരണപ്രഭാഷണം നടത്തി.

October 05, 2019, 18:38 pm

Advertisement

Advertisement