25 Sunday
July , 2021
9.29 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

ഒന്നിച്ചു നിന്ന് കഷ്ടപ്പാടുകളെ അതിജീവിക്കും; മുഖ്യമന്ത്രി മേപ്പാടിയിലെത്തി


തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും വൻ നാശം വിതച്ച വയനാട്ടിലെ മേപ്പാടിയിൽ ദുരിതബാധിതർ കഴിയുന്ന ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ 10.50നാണ് മുഖ്യമന്ത്രി മേപ്പാടിയിലെത്തിയത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡിജിപി ലോക്നാഥ് ബെഹറ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഉച്ചയോടെ മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. രാവിലെ വിമാനമാർഗം കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി ഹെലികോപ്​ടറിലാണ് വയനാട്ടിലേക്കെത്തിയത്.  

 

നാമെല്ലാവരും ഒരുമിച്ച് നിന്ന് കഷ്ടപ്പാടുകളെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സാധ്യമായ സഹായങ്ങളെല്ലാം സർക്കാർ ലഭ്യമാക്കും. സ്ഥലവും വീടും പോയവരെ പുനരധിവാസിപ്പിക്കേണ്ടതുണ്ട്. പല വിധത്തിലുള്ള പ്രയാസങ്ങൾ ഉള്ളവരുണ്ട്. ഒന്നിച്ച് നിന്ന് ഇവ നമുക്ക് പരിഹരിക്കാം -അദ്ദേഹം പറഞ്ഞു. 

 

ഉച്ചക്ക് 12ന് വയനാട് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. തുടർന്ന് ഹെലികോപ്ടറിൽ മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ്​ സന്ദർശിക്കും. 800ഓളം പേരാണ് മേപ്പാടി ഹൈസ്കൂളിലെ ക്യാമ്പിൽ ദുരിത ബാധിതരായുള്ളത്. വയനാട് മേപ്പാടിയിലെ പുത്തുമലയിലും മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 

August 13, 2019, 12:51 pm

Advertisement

Advertisement