25 Saturday
September , 2021
12.34 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി


 

എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി. കെഎസ്‍യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് ആണ് പരാതി നൽകിയത്.

 

എസ്ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയില്‍ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി എസ് ഡേവിഡ് പരാതിയില്‍ ആവശ്യപ്പെട്ടു.

 

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്ഐയെ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്.

 

പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സല്യൂട്ട് ചെയ്യേണ്ടതില്ല. അതേസമയം, സംഭവത്തെ കുറിച്ച് എസ്ഐ പ്രതികരിച്ചിട്ടില്ല. എന്നാൽ എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്നാണ് പൊലീസ് അസോസിയേഷന്‍റെ പ്രതികരണം. 

 

സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ലെന്നും പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂവെന്നും റിട്ട. എസ്പി ജോർജ് ജോസഫ് പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരില്‍ നടന്ന സംഭവമെന്നും സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

 

പൊലീസിലെ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് സല്യൂട്ട് നല്‍കേണ്ടത്. അല്ലാതെ ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് നൽകുന്നത് പൊലീസിലെ അച്ചടക്കത്തിന്‍റെ ഭാഗമല്ലെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കി. സല്യൂട്ട് ചോദിച്ചപ്പോള്‍ എസ്ഐ കൊടുക്കാന്‍ പാടില്ലായിരുന്നു. എസ്ഐക്ക് പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

 

September 15, 2021, 20:29 pm

Advertisement

Advertisement