18 Friday
September , 2020
11.06 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ഗോഡ്സെ ദേശസ്നേഹിയെന്ന് തെലു​ഗു നടൻ നാ​​ഗ ബാബു; പരാതി നൽകി കോൺ​ഗ്രസ് നേതാവ്


ഹൈദരാബാദ്: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ ദേശസ്നേഹിയാണെന്ന് പറഞ്ഞ നടനും രാഷ്ട്രീയ നേതാവുമായ നാഗേന്ദ്ര ബാബുവിനെതിരെ പരാതി. തെലങ്കാന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ മാനവത റോയ് ആണ് പരാതി നല്‍കിയത്. ഗോഡ്സെയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി ട്വീറ്റുകളാണ് നാഗബാബു നടത്തിയത്.

 

ഗോഡ്സെ ഒരു ദേശീയ വാദിയാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്താണെന്ന് പറയാതെ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ വാദമാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു നാഗേന്ദ്ര ബാബുവിന്റെ വാദം. 

 

‘ഗോഡ്സെ ഒരു യഥാര്‍ഥ ദേശസ്നേഹിയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷെ ഇന്നത്തെ ദിവസം അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുമാണ് അവതരിപ്പിക്കേണ്ടത്. അതിന് പകരം സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അതിപ്പോഴും തുടരുകയാണ്, ഇന്നും’- നാഗേന്ദ്ര ബാബു അഭിപ്രായപ്പെട്ടു.

 

ചെയ്യാന്‍ പോകുന്ന കാര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് ചിന്തിക്കാതെയാണ് ഗോഡ്സെ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല. ഈ ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു എന്നും നാഗബാബു പറഞ്ഞു. നാഗബാബുവിന്റെ ഗോഡ്സെ സ്തുതിക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയര്‍ന്നത്.

 

​ഗോഡ്സെയെ ദേശ സ്നേഹിയാക്കിയതിലൂടെ രാ​ഗേന്ദ്രബാബു മഹാത്മാ​ഗാന്ധിയെ അപമാനിച്ചിരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും മാനവത റോയിയുടെ പരാതിയിൽ പറയുന്നു. അതേസമയം, പരാതിയിൽ നാ​ഗേന്ദ്ര ബാബുവിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. 

 

പരാതി നിയമോപദേശത്തിനായി കൈമാറിയിരിക്കുകയാണ്. അത് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വാദം. നാ​ഗ ബാബു എന്നറിയിപ്പെടുന്ന നാ​ഗേന്ദ്ര ബാബു മുൻ കേന്ദ്രമന്ത്രിയും ​തെലു​ഗു നടനുമായ ചിരഞ്ജീവിയുടെ സഹോദരനാണ്. 

May 21, 2020, 21:12 pm

Advertisement

Advertisement