15 Thursday
April , 2021
7.54 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി


പ്രൈമറി സ്കൂൾ അധ്യാപക കോഴ്സ് ആയ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി. കോവിഡ് കാരണം സ്കൂളുകൾ സന്ദർശിച്ച് ടീച്ചിങ് പ്രാക്ടീസ് നടത്താനാവാത്ത സാഹചര്യത്തിൽ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് നടത്താനാണ് എസ്‌സിഇആര്‍ടി നിർദേശം. 

 

വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അനുഭവങ്ങൾ നേടിയെടുക്കാൻ മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്കൂൾ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്കർഷിക്കുന്നത്. അതിൽ മൂന്നാം സെമസ്റ്ററിൽ നടക്കേണ്ട 45 ദിവസത്തെ എൽപി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയിരിക്കുന്നത്. എസ്‌സിഇആര്‍ടി സംസ്ഥാന തലത്തിൽ ഒരൊറ്റ സർക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് നടപ്പാക്കുന്നതെന്ന് അധ്യാപക വിദ്യാർഥികൾ പറയുന്നു.

 

ഒട്ടും പ്രായോ​ഗികമല്ലാത്തതാണെന്നു മാത്രമല്ല എടുത്താൽ പൊങ്ങാത്ത ഭാരമാണ് ചെയ്യാൻ നിർദേശിക്കപ്പെട്ടിട്ടുള്ളതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരവു നൽകിയവർ പോലും ആശയക്കുഴപ്പത്തിലാണെന്ന് സർക്കുലർ വായിക്കുന്നവർക്ക് മനസിലാവും. 19 ദിവസത്തെ വിക്ടേഴ്സ് ചാനലിൽ വരുന്ന ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാനുവലും 50 നിരീക്ഷണ റിപ്പോർട്ടുകളും എഴുതി തയാറാക്കണമെന്ന് സർക്കുലറിൽ പറയുന്നു. 

 

നിത്യവും മേൽപ്പറഞ്ഞ ക്ലാസുകൾ മുഴുവൻ കണ്ട് റിപ്പോർട്ട് തയാറാക്കിയാലും 38 എണ്ണം മാത്രമാണ് പൂർത്തിയാക്കാൻ സാധിക്കുക എന്ന മിനിമം കണക്കു പോലും അറിയാത്തവരാണ് സർക്കുലറിനു പിന്നിലെന്നും കൃത്യമായ പ്ലാനിങ് ഇല്ലാതെ എന്തെങ്കിലും ചെയ്യിപ്പിക്കാൻ മാത്രം അമിത ഭാരം നൽകുകയാണ് ചെയ്തിട്ടുള്ളതെന്നും അധ്യാപക വിദ്യാർഥികൾ ആരോപിക്കുന്നു.

 

50 ടീച്ചിങ് മാനുവൽ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാൻ നിർദേശിക്കപ്പെട്ട സ്ഥാപനങ്ങളുമുണ്ട്. പുറമെ പ്രൈമറി സ്കൂളുകളിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുടർപ്രവർത്തനങ്ങൾ നൽകുന്ന പ്രവർത്തനവും കൂടി വരുമ്പോൾ ഒരിക്കലും ചെയ്തു തീർക്കാൻ പറ്റാത്ത ഒരു കൂട്ടം നിർദേശങ്ങളായി ഇതു മാറുന്നു. എഴുത്തു ജോലികളിലെ ആധിക്യം മൂലം ചെയ്യുന്ന മറ്റൊരു ജോലിയിലും ആത്മാർഥത പുലർത്താനാവുന്നില്ലെന്നും എല്ലാം കടമ തീർക്കൽ മാത്രമാവുകയാണെന്നും ഇത്തരത്തിൽ ചെയ്യുന്നതു കൊണ്ട് എന്താണ് നേട്ടമെന്നും വിദ്യാർഥികൾ ചോദിക്കുന്നു. 

 

പെൺകുട്ടികളാണ് ഭൂരിപക്ഷം ഡിഎൽഎഡ് വിദ്യാർഥികളും. വീടുകളിലിരുന്ന് 24 മണിക്കൂർ എഴുതുന്നതിനു പരിമിതികളുണ്ടെന്നും അവർ പരാതിപ്പെടുന്നു. രാവിലെ മുതൽ രാവേറുവോളവും മൊബൈൽ ഫോണിനു മുന്നിൽ കുത്തിയിരിക്കുന്നതിനാൽ കണ്ണിനുള്ള പ്രശ്നങ്ങൾ, തലവേദന, ദീർഘനേരം ഇരിക്കുന്നതിനാലുളള ആരോഗ്യപ്രശ്നങ്ങൾ എന്നിവ പ്രയാസം സൃഷ്ടിക്കുന്നതായും ഇവർ ആവലാതിപ്പെടുന്നു.

 

ഇത്രയധികം ജോലിഭാരത്തോടൊപ്പം രണ്ടാം സെമസ്റ്ററിലെ ഐടി പ്രാക്ടിക്കൽ പരീക്ഷ കൂടി മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാൽ കൂനിന്മേൽ കുരു വന്ന അവസ്ഥയിലാണ് തങ്ങളെന്നും അധ്യാപക വിദ്യാർഥികൾ പരാതിപ്പെടുന്നു.

November 28, 2020, 20:16 pm

Advertisement

Advertisement